
അടൂർ ∙ കെഎസ്ആർടിസി അടൂർ ഡിപ്പോ ഇ–ഓഫിസ് സംവിധാനത്തിലേക്ക് മാറി. ഇതിന്റെ പ്രഖ്യാപനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.
കെഎസ്ആർടിസി ഓഫിസ് നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും പൊതുജനങ്ങൾക്ക് ഇവിടെ നിന്നുള്ള സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും ഇ–ഓഫിസ് സംവിധാനം വഴി കഴിയും. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്ന് 4.83 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിപ്പോ ഓഫിസ് പൂർണമായും കംപ്യൂട്ടർവൽക്കരിച്ചത്.
പ്രഖ്യാപന യോഗത്തിൽ നഗരസഭ അധ്യക്ഷൻ കെ.മഹേഷ്കുമാർ അധ്യക്ഷനായി. കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ പി.എസ്.പ്രമോദ് ശങ്കർ, നഗരസഭ ഉപാധ്യക്ഷ രാജി ചെറിയാൻ, കെഎസ്ആർടിസി സംഘടന പ്രതിനിധികളായ ടി.കെ.അരവിന്ദ്, ജി.എസ്.അരുൺ, ഡി.പ്രശാന്ത്, ജി.അനിൽകുമാർ, സി.അഭിലാഷ്, എടിഒ ബി.അജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]