
കോന്നി ∙ ഏറ്റവും മുകളിൽ ഇടിഞ്ഞിരുന്ന കൂറ്റൻ പാറകൾ രാത്രി ഏഴ് കഴിഞ്ഞ് കുത്തനെ നിലംപൊത്തിയതു പരിഭ്രാന്തി പരത്തി. മൃതദേഹം മാറ്റി അരമണിക്കൂർ കഴിഞ്ഞ് അഗ്നിരക്ഷാസേന നിന്ന സ്ഥലത്തേക്കാണു പാറ ഇടിഞ്ഞു വീണത്.
പാറ വീണ ഭാഗത്ത് രക്ഷാപ്രവർത്തകർക്ക് ഇനിയും എത്താനായിട്ടില്ല.അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും വടം ഉപയോഗിച്ച് പാറയുടെ മുകൾത്തട്ടിൽ നിന്നു താഴേക്കിറങ്ങാൻ ആലോചിച്ചെങ്കിലും മണ്ണിടിയുന്നതിനാൽ ഉപേക്ഷിച്ചു. രണ്ടാമത്തെ തട്ടിലാണ് യന്ത്രവും തൊഴിലാളിയും പാറയ്ക്കടിയിൽ അകപ്പെട്ടിട്ടുള്ളത്.
ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയനിലെ 27 അംഗ സംഘം എത്തിയെങ്കിലും തിരച്ചിൽ ഇന്നത്തേക്കു മാറ്റി. ഭീഷണിയായി മറ്റ് പാറമടകളും
കോന്നി ∙ പഞ്ചായത്തിലെ പാറമട
ദുരന്തം വിവിധ പ്രദേശങ്ങളിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ആറ്, ഏഴ് വാർഡുകളിലായി ഒട്ടേറെ പാറമടകളും ക്രഷർ യൂണിറ്റുകളുമാണ് പ്രവർത്തിക്കുന്നത്.
എല്ലാ പാറമടകളുടെയും നിലനിൽപ് ഭീഷണിയിലാണ്. ചെങ്കുത്തായി പാറ പൊട്ടിച്ചു മാറ്റുന്നതും ഉപേക്ഷിച്ച ഭാഗങ്ങളിൽ ലക്ഷക്കണക്കിനു ലീറ്റർ വെള്ളം കെട്ടിനിൽക്കുന്നതും ഏറെ ഭീതിയാണ് ഉയർത്തുന്നത്.ഏതാനും വർഷം മുൻപ് കൊന്നപ്പാറ അളിയൻ മുക്കിലെ പാറമടയിലും കൂറ്റൻപാറ ഉൾപ്പെടുന്ന ഭാഗം ഇടിഞ്ഞു വീണ സംഭവമുണ്ടായിരുന്നു. ചെങ്കുളം പാറമടയുടെ മറുഭാഗം ജനവാസ മേഖലയാണ്.
പഞ്ചായത്തിലെ ആറാം വാർഡിലെ ഒട്ടേറെ ജനങ്ങൾ താമസിക്കുന്നതും ഇവിടെയാണ്. ഇപ്പോൾ അപകടമുണ്ടായ പാറമട
മറുഭാഗത്തേക്ക് ഇടിഞ്ഞാൽ വൻ ദുരന്തമാകും ഉണ്ടാകുക. തുടർച്ചയായ മഴയിലും ചെറിയ ഭൂചലനത്തിൽ പോലും വലിയ അപകടമാണ് ഇവിടെ ഒളിഞ്ഞിരിക്കുന്നത്.
മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളാണിവിടം.
അടുകാട്, കാർമല ചേരിക്കൽ, കൊന്നപ്പാറ, താവളപ്പാറ എന്നിവിടങ്ങളിലായി അടുത്തടുത്തുള്ള ഓരോ മലകളിലാണ് പാറമട പ്രവർത്തിക്കുന്നത്.
ഇതിന്റെ താഴ്വാരങ്ങളിൽ ഒട്ടേറെ താമസക്കാരുമുണ്ട്.മഴക്കാലത്ത് ഭയത്തോടെയാണ് ഇവിടത്തുകാർ കഴിയുന്നത്. ഇത്തരം പാറമടകളുടെ നിലനിൽപ് ഭീഷണിയാകുമ്പോഴും പുതിയ പാറമടകൾക്ക് അനുമതി നൽകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇപ്പോഴും പാറമടയ്ക്കായി സ്ഥലം വാങ്ങിക്കൂട്ടുന്ന സംഭവങ്ങൾ നടക്കുന്നുണ്ട്. ഇതിനെതിരെ പരാതിയും ഉയർന്നു വരുന്നുണ്ട്.
ഇവയ്ക്കൊക്കെ വകുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും പിന്തുണയുമുണ്ടെന്ന ആക്ഷേപവും ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]