
കോന്നി ∙ പയ്യനാമൺ അടുകാട് കാർമല ചേരിക്കൽ ഭാഗത്തെ പാറമടയിലുണ്ടായ ദുരന്തം സർക്കാർ സംവിധാനങ്ങളുടെ പരാജയമാണെന്ന ആക്ഷേപം ശക്തമായി. പാറമടകൾക്ക് അനുമതി കൊടുക്കുന്ന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.
സുരക്ഷമാനദണ്ഡങ്ങളൊന്നും പാലിക്കാതെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ഒരു തൊഴിലാളിയുടെ ജീവൻ പൊലിയാനും മറ്റൊരു തൊഴിലാളിയെ കാണാതാകാനും കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.പാറമടയിലെ അപകട സാധ്യതകളെ സംബന്ധിച്ച് നാട്ടുകാർ ഏറെ നാളുകളായി വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതിയായി നൽകിയിരുന്നു.
പാറ പൊട്ടിച്ചു മാറ്റാൻ തട്ടുതട്ടായി ബെഞ്ച് തയാറാക്കുന്നതിൽ ഉൾപ്പെടെ നിയമം പാലിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. ഇതു പരിശോധിക്കാതെ പാറമട
പ്രവർത്തനത്തിന് അനുമതി കൊടുത്ത ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും റവന്യു, പൊലീസ്, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യവകുപ്പ് തുടങ്ങിയ ഉദ്യോഗസ്ഥർക്കെതിരെയും വിമർശനം ഉന്നയിച്ചു. പഞ്ചായത്ത് റോഡ് കയ്യേറി ഗേറ്റ് സ്ഥാപിച്ചത് സംബന്ധിച്ച കേസിൽ റോഡ് അളക്കാൻ ചെന്ന ഉദ്യോഗസ്ഥരെ തടഞ്ഞെന്നാരോപിച്ച് നാട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതും പഞ്ചായത്താണെന്ന് ഇവർ ആരോപിച്ചു
പാറമടയുടെ പ്രവർത്തനം നിരോധിച്ചു
കോന്നി ∙ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഉണ്ടായേക്കാവുന്ന ദുരന്ത സാധ്യത ഒഴിവാക്കാനായി പയ്യനാമൺ ചെങ്കളുത്ത് ക്വാറി ഇൻഡസ്ട്രീസ് എന്ന പാറമടയിലെ ഖനന, അനുബന്ധ പ്രവർത്തനങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിരോധിച്ച് ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ ഉത്തരവിട്ടു.
രക്ഷാപ്രവർത്തനം നടക്കുന്ന സാഹചര്യത്തിലും ക്വാറിയിൽ അപകടകരമായി പാറ ഇളകി വീഴുന്നതിനാൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷാപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ ഒഴികെ മറ്റുള്ളവർ ക്വാറിയിൽ പ്രവേശിക്കുന്നതും നിരോധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]