
തിരുവല്ല ∙ വെണ്ണിക്കുളം ബഥനി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഐസിഎസ്ഇ സൗത്ത് സോൺ– ബി ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ അണ്ടർ– 14, അണ്ടർ –17 വിഭാഗത്തിൽ കിരീടം ചെറിയനാട് സെന്റ് ജോസഫ്സ് സ്കൂൾ ചാംപ്യൻമാരായി.
അണ്ടർ–14 വിഭാഗം ആൺകുട്ടികളുടെ ഫൈനലിൽ സെന്റ് ജോസഫ്സ് സ്കൂൾ സെന്റ് ആൻസ് സ്കൂൾ ചേർത്തലയെയും (23-6) അണ്ടർ– 17വിഭാഗത്തിൽ ഇൻഫന്റ് ജീസസ് സ്കൂൾ മാവേലിക്കരയെയും (30-7) പരാജയപ്പെടുത്തി.
പെൺകുട്ടികളുടെ അണ്ടർ –14 ഫൈനലിൽ പട്ടണകാവ് സെന്റ് ജോസഫ് സ്കൂളിനെ (8-5) തോൽപിച്ച് തിരുവല്ല മാർത്തോമ്മാ റസിഡൻഷ്യൽ സ്കൂൾ ചാംപ്യൻമാരായി. അണ്ടർ–17വിഭാഗത്തിൽ കോഴഞ്ചേരി മുളമൂട്ടിൽ സെൻട്രൽ സ്കൂളാണ് ചാംപ്യൻമാർ.
ഫൈനലിൽ പട്ടണകാവ് സെന്റ് ജോസഫ് സ്കൂളിനെയാണ് തോൽപിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]