
പാറമട ദുരന്തം: വ്യാപക പ്രതിഷേധം; ‘കൊലക്കുറ്റത്തിന് കേസെടുക്കണം’
കോന്നി∙ പാറമട
ദുരന്തത്തിൽ സർക്കാർ വകുപ്പുകൾക്കെതിരെ വ്യാപക പ്രതിഷേധം. പയ്യനാമൺ ചെങ്കുളം പാറമടയിൽ നടന്ന അപകടത്തിന്റെ അടിസ്ഥാനത്തിൽ ക്രഷർ ഉടമയെയും മകനെയും കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മാനദണ്ഡങ്ങളൊന്നും പാലിക്കാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഈ പാറമടയ്ക്ക് അനുമതി നൽകിയ സർക്കാരും ജിയോളജി വകുപ്പും റവന്യു വകുപ്പും കോന്നി പഞ്ചായത്ത് ഭരണ സമിതിയും ഇതിന് ഉത്തരവാദികളാണ്. അനധികൃതമായി പ്രവർത്തിക്കുന്ന ഈ പാറമടയുടെ അനുമതി റദ്ദാക്കുകയും ചെയ്യണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം ബിജെപിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്, മണ്ഡലം പ്രസിഡന്റ് രഞ്ജിത് മാളിയേക്കൽ, ജില്ലാ കമ്മിറ്റിയംഗം കെ.ആർ.രാകേഷ്, മണ്ഡലം ജനറൽ സെക്രട്ടറി അനിൽ അമ്പാടി എന്നിവർ ആവശ്യപ്പെട്ടു. ‘കൊലക്കുറ്റത്തിന് കേസെടുക്കണം’
കോന്നി∙ചെങ്കുളം പാറമട
ഉടമയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ്. മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നേതാക്കളായ സമദ് മേപ്രത്ത്, ഹൻസലാഹ്, കെ.പി.നൗഷാദ്, മുത്തലിഫ് എന്നിവർ ആവശ്യപ്പെട്ടു.
അനുമതിയില്ലാതെ ഖനനം നടത്തിയത് എങ്ങനെയെന്ന് അധികൃതർ വ്യക്തമാക്കണം അശാസ്ത്രീയമായ രീതിയിലാണ് അവിടെ പാറ പൊട്ടിക്കുന്നത്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
‘പരാതികൾ അവഗണിച്ചു’
കോന്നി∙നാട്ടുകാരുടെ പരാതികൾ അവഗണിച്ചത് അപകടത്തിന് കാരണമെന്നും ഒരു പ്രദേശമാകെ സ്വന്തം സാമ്രാജ്യമായി കരുതി, നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചാണ് പാറമട പ്രവർത്തിക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ അലംഭാവം ദുരന്തത്തിന് ഇടയാക്കിയെന്നും കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ ആരോപിച്ചു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ‘സർക്കാരും ഉത്തരവാദി’
കോന്നി∙പയ്യനാമൺ ചെങ്കുളം പാറമട
അപകടത്തിന് സർക്കാരും ഉത്തരവാദിയാണെന്ന് എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് നിസാം കോന്നി പറഞ്ഞു. സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പാറമട
പ്രവർത്തിച്ചിരുന്നത് എന്ന് വ്യക്തമായിരിക്കുകയാണ്. നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന പാറമടയ്ക്ക് എങ്ങനെയാണ് ജിയോളജി വകുപ്പ് അനുമതി നൽകിയത്.
പഞ്ചായത്ത് ഭരണസമിതിക്കും ജില്ലാ ഭരണകൂടത്തിനും അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആവില്ല. നിയമലംഘനങ്ങൾക്ക് പരിരക്ഷ നൽകുന്ന സമീപനത്തിൽ നിന്നു സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]