
പത്തനംതിട്ട ജില്ലയിൽ ഇന്ന് (08-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ: സംസ്ഥാനത്ത് ശക്തമായ
കാറ്റിനും മഴയ്ക്കും സാധ്യത
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ കുന്നന്താനം, ഒല്ലൂർപ്പടി, പുല്ലുകുത്തി പമ്പ്, ശ്രീകൃഷ്ണ ക്ഷേത്രം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കെൽട്രോൺ: കോഴ്സുകളിലേക്ക് പ്രവേശനം
അടൂർ ∙ കെൽട്രോൺ നോളജ് സെന്ററിൽ ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, സിസിടിവി കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, ടാലി കോഴ്സുകളിലേക്കും അപേക്ഷിക്കാം. 9526229998.
ടെക്നിഷ്യൻകോഴ്സ്
ആറന്മുള ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാർസ് തൊഴിൽ നൈപുണി വികസന കേന്ദ്രത്തിൽ ഡ്രോൺ സർവീസ് ടെക്നിഷ്യൻ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ എന്നീ തൊഴിൽ സാധ്യത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിക്കുന്നു. പത്താം ക്ലാസ് വിജയിച്ച, 15നും 23നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും . പ്രവേശനം സൗജന്യം. അപേക്ഷ 15ന് മുൻപ് സ്കൂൾ ഓഫിസിൽ സമർപ്പിക്കണം. 6282264542.
പഠനോപകരണ കിറ്റിന് അപേക്ഷിക്കാം
പത്തനംതിട്ട ∙ ഓട്ടോമൊബൈൽ വർക്ഷോപ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജില്ലാ ഓഫിസിൽ ലഭിക്കും. അവസാന തീയതി 13. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസൻസ്, ക്ഷേമനിധികാർഡ്, ക്ഷേമനിധി വിഹിതം അവസാനം അടച്ച രസീത്, റേഷൻ കാർഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാർ കാർഡിന്റെ പകർപ്പും സമർപ്പിക്കണം. 04682-320158
കംപ്യൂട്ടർ പരിശീലനം
പത്തനംതിട്ട ∙ എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ് പരിശീലനം ആരംഭിച്ചു. പ്രായപരിധി 18 -45. ഫോൺ: 04682992293
അധ്യാപക ജോലി
റാന്നി ∙ എസ്സി ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 23ന് 4ന് മുൻപ് ഓഫിസിലോ മാനേജർക്കോ അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
സ്കിൽ ഡവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം
പത്തനംതിട്ട ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സ്കിൽ ഡവലപ്മെന്റ് സെന്ററിലെ കോഴ്സുകളായ ഫിറ്റ്നസ് പരിശീലകൻ, എഐ മെഷീൻ ജൂനിയർ ടെലികോം ഡേറ്റ അനലിസ്റ്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15നും 23നും ഇടയിൽ പ്രായമുള്ള 10 ാം ക്ലാസ് ജയിച്ചവർക്ക് 15 വരെ അപേക്ഷിക്കാം. 9447205491
കടപ്ര ∙ പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി കണ്ണശ്ശ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയ സ്കിൽ ഡവലപ്പ്മെന്റ് സെന്ററിലെ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, കോസ്മറ്റോളജിസ്റ്റ് എന്നിവയാണ് കോഴ്സുകൾ. പ്രായം 15നും 23നും മധ്യേ. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. അവധി ദിവസം മാത്രം നടക്കുന്ന കോഴ്സ് സൗജന്യമാണ്. പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കും. വ്യവസായ ശാലകളിൽ ഫീൽഡ് വിസിറ്റ്, പ്ലേസ്മെന്റ് സൗകര്യം എന്നിവ ഒരുക്കും. 15 നു മുൻപ് അപേക്ഷിക്കണം.
കോഴ്സുകളിൽ സീറ്റ് ഒഴിവ്
ഇലന്തൂർ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിലേക്കുള്ള ജിഎസ്ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷൻ കോഴ്സുകളിലേക്ക് 15 വരെ അപേക്ഷിക്കാം. 15നും 23 നും ഇടയിൽ പ്രായമുള്ള 10 ാം ക്ലാസ് ജയിച്ചവർ അപേക്ഷിക്കണം. 9497228221