പത്തനംതിട്ട ∙ പരസ്യപ്രചാരണം അവസാനിക്കവേ ജില്ലാ ആസ്ഥാനത്ത് ആവേശം കൊട്ടിക്കയറി.
ആവേശത്തോടൊപ്പം പ്രതിഷേധവും നിറഞ്ഞു നിന്ന കലാശക്കൊട്ട് എന്ന പ്രത്യേകതയും ഇത്തവണ ഉണ്ടായി. ഒരു വശത്ത് യുഡിഎഫ് പ്രവർത്തകർ സ്വർണം കട്ടവർ ആരപ്പാ എന്നതുൾപ്പടെയുള്ള പാരഡി ഗാനങ്ങളുടെ ആവശത്തോടൊപ്പം ചുവട് വച്ചപ്പോൾ സ്ഥാനാർഥി അബിൻ വർക്കി കോടിയാട്ട് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സത്യഗ്രഹ സമരത്തിലായിരുന്നു.
2018ലെ പ്രളയം മനുഷ്യനിർമിതമാണെന്നും,ഇതിനു പിന്നിൽ അഴിമതിയാണെന്നും, മാത്യു കുഴൽനാടൻ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഫോൺ സംഭാഷണം പുറത്തുവിട്ട് നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയാണ് പ്രളയം ദുരിതം വിതച്ച ആറന്മുളയിൽ പ്രതിഷേധവുമായി യുഡിഎഫ് സ്ഥാനാർഥി എത്തിയത്.
ഉച്ചയ്ക്ക് 3 മണിയോടെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ആരംഭിച്ച പ്രതിഷേധ സമരത്തിൽ എഐസിസി സെക്രട്ടറി സരിത, കെപിസിസി ജനറൽ സെക്രട്ടറി പി.മോഹൻരാജ്, സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ജോർജ് മാമൻ കൊണ്ടൂർ, ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, കെ.ജാസിംകുട്ടി, അനിൽ തോമസ് ജോൺസൺ വിളവിനാൽ, റോജി പോൾ ഡാനിയേൽ,നഹാസ് പത്തനംതിട്ട, അജിത് മണ്ണിൽ, റെനീസ് മുഹമ്മദ്, തൗഫീക്ക് രാജൻ ,ആരിഫ് ഖാൻ, അഖിൽ അഴൂർ, പി.കെ.ഇക്ബാൽ എന്നീ നേതാക്കളും ഭാഗമായി. പ്രളയം ഉണ്ടാക്കി ആറന്മുള ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നിരവധി പേരെ സർക്കാർ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് അബിൻ വർക്കി പറഞ്ഞു.
മനുഷ്യനിർമിത പ്രളയം എന്ന് പല തവണ പ്രതിപക്ഷം പറഞ്ഞതാണ്.
ജീവൻ കയ്യിൽ പിടിച്ച് ദൈവത്തെ വിളിച്ച് പ്രാർഥിച്ച ആറന്മുളക്കാർക്കായുള്ള പ്രതിഷേധമാണ് താൻ നടത്തുന്നതെന്നും, മനഃസാക്ഷിയുള്ള എല്ലാവരും പ്രതിഷേധിക്കുന്ന സാഹചര്യമാണെന്നും അബിൻ വർക്കി പറഞ്ഞു. പിന്നാലെ ആന്റോ ആന്റണി എംപിയും അബിൻ വർക്കിയോടൊപ്പം സത്യഗ്രഹ സമരത്തിന്റെ ഭാഗമായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

