
അപകടക്കെണിയൊരുക്കി വെള്ളക്കെട്ട്; കാരണം ഓടകളുടെ അഭാവം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വെണ്ണിക്കുളം ∙ കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽ ഓടയുടെ അഭാവം. റോഡിലൂടെ വെള്ളം നിരന്ന് ഒഴുകുന്നത് യാത്ര ദുരിതമാക്കുന്നു.മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടിക്കും പുല്ലാടിനും ഇടയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടാണ് വാഹനയാത്രക്കാർക്ക് ദുരിതമാകുന്നത്. പടുതോടിനും വാലാങ്കര സെന്റ് ലൂയീസ് മലങ്കര കത്തോലിക്കാ പള്ളിക്കും ഇടയിലും കീഴ്വായ്പൂര് നെയ്തേലിപ്പടിയിലും റോഡിലൂടെ അപകടകരമായ വിധത്തിൽ വെള്ളമൊഴുകുന്നുണ്ട് 4 വർഷം മുൻപ് നവീകരണം നടത്തിയ പുല്ലാട് റോഡിൽ കലുങ്കുകൾക്ക് അടുത്തായി ഓടയും ഐറിഷ് ഓടയും ഇല്ലാത്തതാണ് റോഡിലൂടെ വെള്ളം ഒഴുകാൻ കാരണം.
വലിയ വാഹനങ്ങൾ പോകുമ്പോൾ തെറിക്കുന്ന വെള്ളം ഇരുചക്ര വാഹനയാത്രക്കാർക്ക് അപകടക്കെണിയൊരുക്കുകയാണ്. മലങ്കര കത്തോലിക്കാ പള്ളിക്കു സമീപത്തായുള്ള കലുങ്ക് നവീകരിച്ചെങ്കിലും ഓടയും, ഐറിഷ് ഓടയും നിർമിച്ചിട്ടില്ല. ഇക്കാരണത്താൽ ഇതിലൂടെ വെള്ളമൊഴുകില്ല. കീഴ്വായ്പൂര് കഷായപ്പടി, സ്റ്റോർമുക്ക് എന്നിവിടങ്ങളിൽ ഇത്തരം കലുങ്കുകൾ കാണാൻ കഴിയും.പരുത്തിപ്പാലത്ത് വെള്ളത്തിനൊപ്പം ഒഴുകിയെത്തി റോഡിൽ അടിഞ്ഞുകൂടിയ ചരലും മണ്ണും വാഹനയാത്ര അപകട ഭീതിയിലാക്കുന്നു.ഉപ റോഡിൽ നിന്ന് ഒഴുകിയെത്തുന്നതാണ് ഇവ. ഇവിടെയും ഓടയില്ലാത്തതാണ് പ്രശ്നമാകുന്നത്.കോടികൾ ചെലവഴിച്ച് ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തിയെങ്കിലും പുതിയതായി ഓട നിർമിക്കുന്നതിനോ ഉണ്ടായിരുന്ന ഓടകൾ നവീകരിക്കാനോ അധികൃതർ തയാറാകാത്തതാണ് റോഡിലൂടെ വെള്ളമൊഴുകാൻ കാരണമാകുന്നത്.