
മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാൻ നഗരസഭ ക്യാമറ വച്ചത് മരത്തിൽ; കാറ്റത്തും മഴയത്തും ക്യാമറ സുരക്ഷിതമോ ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പന്തളം ∙ പൂഴിക്കാട് ചിറമുടിയിൽ മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാൻ നഗരസഭ സ്ഥാപിച്ച ക്യാമറകൾ മരത്തിൽ കെട്ടിവച്ച നിലയിൽ. 2 ക്യാമറകളാണ് റോഡരികിലെ തണൽ മരത്തിൽ കെട്ടിവച്ചിട്ടുള്ളത്. ഏതാനും ദിവസങ്ങളായി വേനൽമഴയും ശക്തമായ കാറ്റുമുണ്ട്. ഇത് സുരക്ഷിതമല്ലെന്നും സ്റ്റാൻഡിൽ സ്ഥാപിക്കണം എന്നുമാണ് ആവശ്യം. ചിറമുടിയിൽ ഇൻസിനറേറ്റർ സ്ഥാപിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രദേശവാസികൾ രംഗത്തെത്തുകയും ഈ ഭാഗത്ത് ശുചിമുറി മാലിന്യമടക്കം തള്ളുന്നതു പതിവായതോടെയുമാണ് സ്പോൺസർഷിപ്പിൽ നഗരസഭ ക്യാമറ വച്ചത്.
താൽക്കാലികമായി മരത്തിൽ സ്ഥാപിച്ച ശേഷം പിന്നീട് സ്റ്റാൻഡിലേക്ക് മാറ്റുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഒരാഴ്ച പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. അതേസമയം, ചിറമുടി സംരക്ഷണസമിതി 2 എഐ ക്യാമറയടക്കം 6 ക്യാമറകൾ സ്ഥാപിച്ചത് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ നിർദിഷ്ട ഉയരത്തിൽ സ്റ്റാൻഡിലാണ്.