പന്തളം ∙ തിരക്കേറിയ പൊതുസ്ഥലങ്ങളിൽ തെരുവുനായ്ക്കൾ തമ്പടിക്കുന്നത് കുട്ടികൾക്ക് ഉൾപ്പെടെ ഭീഷണിയായി. നേരത്തെ വിജനമായ ഭാഗങ്ങളിലായിരുന്നു ഇവ കേന്ദ്രീകരിച്ചിരുന്നതെങ്കിൽ ഇപ്പോൾ റോഡുകളിലും പൊതുസ്ഥലങ്ങളിലുമാണ്.
തെരുവുനായ്ക്കളെ പാർപ്പിക്കാനായി ഷെൽറ്റർ സംവിധാനമൊരുക്കണമെന്നു കഴിഞ്ഞ വർഷമാണ് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിരുന്നത്. നഗരസഭയിൽ ഈ പദ്ധതി നടപ്പാക്കാനായില്ല.
വന്ധ്യംകരണവും യഥാസമയം നടപ്പാക്കാത്തത് മൂലം നായ്ക്കൾ പെരുകി. ബസ് സ്റ്റാൻഡ്, ആശുപത്രികൾ, സ്കൂളുകൾ, സർക്കാർ, ഓഫിസുകൾ, ചന്ത തുടങ്ങിയ പൊതുസ്ഥലങ്ങളിലെല്ലാം ഇവ തമ്പടിച്ചിട്ടുണ്ട്.
പൂഴിക്കാട് ഭാഗത്ത് ആക്രമണകാരികളായ നായ്ക്കളുടെ ശല്യമേറി.
കഴിഞ്ഞ ദിവസങ്ങളിൽ 2 സ്ത്രീകളടക്കം 3 പേർ കടിയേൽക്കാതെ ഓടി രക്ഷപ്പെടേണ്ട സ്ഥിതിയുമുണ്ടായി.
തിരക്കേറിയ നഗരത്തിലാണ് ഇവ ഏറ്റവും കൂടുതൽ വിഹരിക്കുന്നത്. പകൽ സമയങ്ങളിൽ ഇവയിലധികവും പുറത്തിറങ്ങാറില്ല.
സന്ധ്യകഴിഞ്ഞാൽ പ്രധാന റോഡുകളിലൂടെയടക്കം ഇവയുടെ വിഹാരമാണ്. ആൾത്തിരക്കുള്ള ഭാഗങ്ങളിൽ ഇവ തമ്മിൽ കടിപിടി കൂടുന്നതും ജനങ്ങൾക്ക് ബുദ്ധിമുട്ടായി.
തെരുവുനായ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ നഗരസഭാ ഭരണസമിതി തയാറാകണമെന്നാണ് ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

