ശബരിമല ∙ അരവണയിൽ ദേവസ്വം ബോർഡിന് ആദ്യം നഷ്ടം ഉണ്ടാക്കിയത് ഏലയ്ക്ക. ഇപ്പോൾ ശർക്കര.
തീർഥാടകർക്കു വിതരണത്തിനു തയാറാക്കിയ1,60,000 ഡപ്പി അരവണ ജലാംശം കുറഞ്ഞു കട്ടിയാകാൻ കാരണം മധുരം കൂടിയ ശർക്കര എന്ന നിഗമനത്തിലാണു ദേവസ്വം ബോർഡ്.
ഇത്തവണ 45 ലക്ഷം കിലോ ശർക്കരയ്ക്കാണു ദേവസ്വം ബോർഡ് കരാർ നൽകിയിട്ടുള്ളത്. മഹാരാഷ്ട്രയിലെ വിരാജ്, യശ്വന്ത്, അന്നപൂർണ എന്നീ 3 വൻകിട
ഫാക്ടറികളാണു ശർക്കര എത്തിക്കാനുള്ള കരാർ ഏറ്റെടുത്തിട്ടുള്ളത്. അതിൽ 33 ലക്ഷം കിലോ ശർക്കര ഇതിനോടകം സന്നിധാനത്ത് എത്തിച്ചു.
8 ലക്ഷം കിലോ ശർക്കര വാഹനത്തിൽ പമ്പയിൽ എത്തിച്ചിട്ടുണ്ട്.
ഇതിൽ ഒരു കമ്പനി ആദ്യം എത്തിച്ച ശർക്കരയിലാണു മധുരത്തിന്റെ അളവ് കൂടിയത്. ഈ ശർക്കരയ്ക്കു നിറം കുറവായിരുന്നു.
പമ്പയിലെ ഭക്ഷ്യസുരക്ഷാ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമാണെന്നു കണ്ടതിനെ തുടർന്നാണു സന്നിധാനത്തേക്കു കയറ്റി അയച്ചത്.
ഇത് ഉപയോഗിച്ച് ഉണ്ടാക്കിയ അരവണയ്ക്കു കറുപ്പ് നിറം കുറവായിരുന്നു. കരുതൽ ശേഖരമായി കൂടുതൽ ദിവസം ഇരിക്കാൻ ജലാംശം പരമാവധി കുറച്ചു വരട്ടി എടുത്തു.
ഇതാണ് കട്ടിയാകാൻ കാരണമെന്നു കരുതുന്നു. 2023ൽ ഏലക്കായുടെ ഗുണനിലവാര പ്രശ്നത്തിലും അരവണയിൽ ദേവസ്വം ബോർഡിനു നഷ്ടം ഉണ്ടായി.
2023 ജനുവരിയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഏലക്കായിൽ അളവിൽ കൂടുതൽ വിഷാംശം കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്നു 6,65,159 ഡപ്പി അരവണയുടെ വിതരണം തടഞ്ഞു.
പിന്നീട് സുപ്രീംകോടതിയുടെ നിർദേശ പ്രകാരം കേന്ദ്ര ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ അളവിൽ കൂടുതൽ കീടനാശിനിയുടെ അംശം കണ്ടെത്താനായില്ല. ഒന്നര വർഷം നീണ്ട
നിയമ യുദ്ധം തീർന്നപ്പോഴേക്കും അരവണ പൂർണമായും ഉപയോഗശൂന്യമായി. ഇതിലൂടെ ദേവസ്വം ബോർഡിനു 6.65 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. അരവണ പിന്നീട് നശിപ്പിക്കേണ്ടി വന്നു.
ഇതിനും വലിയ തുക ചെലവഴിക്കേണ്ടി വന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

