പുറമറ്റം ∙ ഒന്നരവയസ്സുകാരൻ കാറിനുള്ളിൽ കുടുങ്ങി. കുട്ടിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന.
പടുതോട് തേക്കനാൽ കിരൺ ടി. മാത്യുവിന്റെ മകൻ ഇവാനാണ് കാറിനുള്ളിൽ കുടുങ്ങിയത്.
കാറിനുള്ളിലേക്കു താക്കോലുമായി കയറുകയായിരുന്നു. ഓട്ടമാറ്റിക് സംവിധാനം പ്രവർത്തിച്ചതോടെയാണ് കാർ ലോക്കായത്.
ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. കുട്ടിയുടെ അമ്മ അനീറ്റ കാർ തുറക്കാൻ ശ്രമം നടത്തിയിരുന്നു.
വിജയിക്കാതെ വന്നതോടെ തിരുവല്ല അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. 2 യൂണിറ്റ് വാഹനം സ്ഥലത്തെത്തി, ഗ്ലാസ് കാച്ചറിന്റെ സഹായത്താൽ ഗ്ലാസ് താഴ്ത്തി കുട്ടിയെ സുരക്ഷിതമായി പുറത്തിറക്കി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.എസ്.
അജിത്ത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ.ആർ.
ശശികുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. സതീഷ്കുമാർ, ഓഫിസർമാരായ സൂരജ് മുരളി, മുകേഷ്കുമാർ, ശിവപ്രസാദ്, വിപിൻ, വിനോദ് ടൈറ്റസ്, മുകേഷ്, ഹോംഗാർഡ് ലാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

