ളാഹ ∙ കലക്ടർ എസ്. പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ മകരജ്യോതി ദർശന ഇടങ്ങളിലെ സുരക്ഷ വിലയിരുത്തി.
ളാഹ വനം വകുപ്പ് ഓഫിസ് പരിസരത്തുള്ള തിരുവാഭരണഘോഷ യാത്ര ഇടത്താവളം കലക്ടർ സന്ദർശിച്ചു. തുടർന്ന് മകരജ്യോതി ദർശന ഇടങ്ങളായ പഞ്ഞിപ്പാറ, ഇലവുങ്കൽ, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് ഉന്നതി, അട്ടത്തോട് എന്നിവിടങ്ങളിലെ സുരക്ഷ പരിശോധിച്ചു.
പഞ്ഞിപ്പാറയിൽ സുരക്ഷാവേലി ഉൾപ്പെടെയുള്ള നിർമാണം പുരോഗമിക്കുന്നു. ഇവിടെ ഭക്തർക്കായി അന്നദാനം ഒരുക്കും.
ആരോഗ്യവകുപ്പിന്റെ കീഴിൽ ആംബുലൻസ് സൗകര്യം ദർശന ഇടങ്ങളിൽ ഉറപ്പാക്കും. സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്തർക്ക് വിരിവയ്ക്കാനും ശുചിമുറി സൗകര്യവും പഞ്ഞിപ്പാറയിൽ തയ്യാറായി.
ദർശന ഇടങ്ങളിലെല്ലാം ശുദ്ധജലം ഉറപ്പാക്കും.
ഇലവുങ്കൽ, അട്ടത്തോട്, നെല്ലിമല ദർശന ഇടങ്ങളിൽ സുരക്ഷാവേലി സ്ഥാപിക്കാൻ നിർദേശിച്ചു. നെല്ലിമലയിൽ അടക്കം ഫയർഫോഴ്സിന്റെ സേവനം ലഭ്യമാക്കും. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ദർശന ഇടങ്ങളിൽ നിയോഗിക്കുമെന്നും കലക്ടർ വ്യക്തമാക്കി.
14നാണു ശബരിമല മകരവിളക്ക്. ശബരിമല എഡിഎം അരുൺ എസ്.നായർ, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, റാന്നി ഡിഎഫ്ഒ എൻ.രാജേഷ് കുമാർ, ദുരന്തനിവാരണം വിഭാഗം ഡപ്യൂട്ടി കലക്ടർ ആർ.രാജലക്ഷ്മി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മദ്യനിരോധനം
ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുളള തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളിൽ 12 മുതൽ 22 വരെ കലക്ടർ എസ്.പ്രേംകൃഷ്ണൻ മദ്യനിരോധനം ഏർപ്പെടുത്തി.
വില്ലേജ് പരിധി, സമയക്രമം എന്ന ക്രമത്തിൽ ചുവടെ. മറ്റു ദിവസങ്ങളിലെ നിയന്ത്രണം
ചെറുകോൽ, അയിരൂർ, 12,13.
12 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 13 ന് രാവിലെ ഏഴുവരെ. റാന്നി, 13, വെളുപ്പിന് 12 മുതൽ രാവിലെ 10 വരെ.
വടശ്ശേരിക്കര, 13, വെളുപ്പിന് 1.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ. റാന്നി -പെരുനാട് , 13,14 , 13 ന് രാവിലെ ഏഴുമുതൽ 14 ന് രാത്രി 10 വരെ.
റാന്നി -പെരുനാട് , 21,22, 21 ന് രാവിലെ നാലുമുതൽ 22 ന് രാവിലെ ആറു വരെ.
12നു നിയന്ത്രണമുള്ളത്
പന്തളം, രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. കുളനട, രാവിലെ 8 മുതൽ വൈകിട്ട് 7 വരെ.
കിടങ്ങന്നൂർ,രാവിലെ 10.30 മുതൽ രാത്രി 9 വരെ. ആറന്മുള, മല്ലപ്പുഴശ്ശേരി, രാവിലെ 11.30 മുതൽ രാത്രി 10വരെ.
കോഴഞ്ചേരി, ഉച്ചയ്ക്ക് ഒന്നുമുതൽ രാത്രി 12 വരെ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

