ശബരിമല∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം പ്രമാണിച്ച് തുലാമാസ പൂജയ്ക്ക് തീർഥാടകരുടെ ദർശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി.
ഈ മാസം 22നു വൈകിട്ട് 3ന് രാഷ്ട്രപതി സന്നിധാനത്ത് എത്തുമെന്നു കാണിച്ച് രാഷ്ട്രപതി ഭവന്റെ അറിയിപ്പ് സംസ്ഥാന സർക്കാരിനു ലഭിച്ചു. രാഷ്ട്രപതി ദർശനത്തിന് എത്തുന്ന സമയം നിശ്ചയിക്കണമെന്ന ശുപാർശ ദേവസ്വം ബോർഡും പൊലീസും രാഷ്ട്രപതിഭവനെ അറിയിച്ചിട്ടുണ്ട്.
ഇരുമുടിക്കെട്ടുമായി എത്തുന്ന രാഷ്ട്രപതിക്ക് നെയ്യഭിഷേക വഴിപാട് നടത്തണമെങ്കിൽ ഉച്ചപൂജയ്ക്കു മുൻപ് എത്തണമെന്നും അറിയിച്ചിട്ടുണ്ട്.
സുരക്ഷാ പ്രശ്നം ഉള്ളതിനാൽ തുലാമാസ പൂജയ്ക്കായി നട തുറക്കുന്ന 17നു മാത്രമാണു തീർഥാടകർക്ക് ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ളത്.
നട തുറക്കുന്നത് വൈകിട്ട് ആയതിനാൽ കുറച്ചു പേർക്കു മാത്രമേ അന്ന് അവസരം ലഭിക്കൂ.
പൊലീസിന്റെ നിർദേശം ലഭിച്ചാൽ 18 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ് അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.
21നും 22നും ആർക്കും ബുക്കിങ് അനുവദിക്കില്ലെന്നാണു പൊലീസ് നൽകുന്ന സൂചന. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ഇന്നലെ ഇവിടെ എത്തി.
തുലാമാസ പൂജ: നട തുറക്കുന്നത് 17ന്
∙തുലാമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്ര 17ന് വൈകിട്ട് 5ന് തുറക്കും. 22 വരെ പൂജകൾ ഉണ്ടാകും.
അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ മേൽശാന്തിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് 18ന് രാവിലെ ഉഷഃപൂജയ്ക്കു ശേഷം ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും നടക്കും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]