ഇന്ന്
∙ ചില സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
വൈദ്യുതി മുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ വെറ്ററിനറി, ഇളപ്പുങ്കൽ, ചോയ്സ് സ്കൂൾ, പൂച്ചവയൽ, ഐസ് ഫാക്ടറി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ.
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
പത്തനംതിട്ട ∙ വിവിധ പത്രപ്രവർത്തക, പത്രപ്രവർത്തകേതര പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ജീവൻ പ്രമാൺ പോർട്ടൽ മുഖേന നൽകിയ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പോ ഗസറ്റഡ് ഓഫിസർ നവംബർ മാസത്തിൽ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റോ നവംബർ 30ന് അകം കോട്ടയം മേഖല ഡപ്യൂട്ടി ഡയറക്ടർ അല്ലെങ്കിൽ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ സമർപ്പിക്കണം.
മറ്റൊരാൾ മുഖേന സമർപ്പിക്കുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടി നൽകണം. ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക പിആർഡി വെബ്സൈറ്റിലുണ്ട്.
വിദ്യാഭ്യാസ സഹായം
പത്തനംതിട്ട
∙ ജില്ലയിൽ പ്ലസ്ടു സയൻസ് വിഷയമെടുത്ത് പഠിക്കുന്ന 100 വിദ്യാർഥികൾക്ക് തിരുവനന്തപുരം നവ്യ ചാരിറ്റബിൾ സൊസൈറ്റി 6,000 രൂപ സഹായം നൽകുന്നു. കുടുംബവാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
9447433794.
താറാവ് വളർത്തൽ പരിശീലനം
തിരുവല്ല ∙ മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ 9 ന് 10 മുതൽ 5 വരെ താറാവ് വളർത്തൽ വിഷയത്തിൽ സൗജന്യ പരിശീലനം നടക്കും. റജിസ്ട്രേഷന്: 0469 2965535.
എൻസിസിയിൽ ചേരാൻ അവസരം
പത്തനംതിട്ട
∙ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് എൻസിസിയിൽ ചേരാൻ അവസരം. പത്തനംതിട്ട
14 കേരള ബറ്റാലിയൻ എൻസിസിയുടെ കീഴിലുള്ള സ്കൂളുകളിലേക്കും കോളജുകളിലേക്കും ഓപ്പൺ ക്വോട്ടയിൽ സംവരണം ചെയ്തിട്ടുള്ള ഒഴിവുകളിലേക്ക് അർഹരായ വിദ്യാർഥികൾക്ക് 14 വരെ അപേക്ഷിക്കാം. 8415922520.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]