പുല്ലാട് ∙ കെപിഎംഎസ് പുല്ലാട് യൂണിയന്റെ ആഭിമുഖ്യത്തിൽ 162–ാം അയ്യങ്കാളി ജയന്തി അവിട്ടാഘോഷം നടത്തി. പുല്ലാട് വെള്ളിക്കര ചോതിനഗറിൽ നടന്ന സമ്മേളനം ഡോ.
ജിതേഷ്ജി അയ്യങ്കാളിയുടെ രേഖാചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. അയ്യങ്കാളിയുടെ ജീവിതം നിസ്തുല ധീരതയുടെ പാഠപുസ്തകമെന്ന് ഡോ.
ജിതേഷ്ജി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ എസ്.
സേതുനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജിജി മാത്യു, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ സുബീഷ്.
കെ. രാജൻ, എസ്.
രാജമ്മ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽവച്ച് ഡോ.
ജിതേഷ്ജി യെ ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ബഹുജന റാലിയും അയ്യങ്കാളി ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]