കുറ്റൂർ ∙ ഓണക്കാലത്തെ ദുരിതക്കാഴ്ചയായി ഓതറ മതിയൻചിറ എം.ജി.സോമൻ സ്റ്റേഡിയം. ഓണാഘോഷങ്ങൾക്ക് പറ്റിയ ഇടമാണെങ്കിലും വർഷങ്ങളായി പരിപാലനമില്ലാതെ ശോച്യാവസ്ഥയിലാണ്. പഞ്ചായത്തിലെ ഏക സ്റ്റേഡിയമായിട്ടും കഴിഞ്ഞ 5 വർഷമായി ഒരു പദ്ധതിയിൽ പോലും ഇടം പിടിച്ചിട്ടില്ല. 5വർഷം മുൻപ് പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ 9ലക്ഷത്തിലധികം രൂപ മുടക്കി വശത്ത് സംരക്ഷണ ഭിത്തി, സോളർ ലൈറ്റുകൾ എന്നിവ സ്ഥാപിച്ചതാണ്. സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമായി മാറി.
സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ സമീപമുള്ള അങ്കണവാടിക്ക് ഭീഷണിയാകുകയാണ്. സ്റ്റേഡിയത്തിന്റെ വികസനം ആവശ്യപ്പെട്ട് നാട്ടുകാർ സമരപരിപാടികൾക്ക് രൂപം നൽകാനുള്ള ഒരുക്കത്തിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]