ഏനാത്ത് ∙ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടി ആളുകൾ ജീവനൊടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോഴും പാലത്തിന്റെ വശങ്ങളിൽ സുരക്ഷാ വേലിയും തെരുവു വിളക്കും സ്ഥാപിക്കുന്നതിന് നടപടിയില്ല. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പാലത്തിൽ നിന്ന് ആറ്റിൽ ചാടിയ ആളിനെ കാണാതായി.
60 വയസ്സ് തോന്നിക്കുന്ന ആൾ ആറ്റിൽ ചാടിയതായി കണ്ടത് യാത്രക്കാരാണ്. എന്നാൽ ആളിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ഇന്നലെ സ്കൂബ ടീം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.കഴിഞ്ഞ ജൂലൈ 23 ന് ആറ്റിൽ ചാടിയ വിദ്യാർഥി മരണമടഞ്ഞിരുന്നു. പാലത്തിൽ നിന്നാണ് വിദ്യാർഥി ചാടിയത്.
ദിവസങ്ങൾക്ക് മുൻപ് ആറ്റിൽ ചാടാനൊരുങ്ങിയ ആളിനെ അനുനയിപ്പിച്ച് പിൻമാറ്റിയ സംഭവവും ഉണ്ടായി.
മാസങ്ങൾക്കു മുൻപ് വയോധികൻ പാലത്തിൽ നിന്ന് ചാടി മരിച്ചു. ഇതിനിടയിൽ മാനസിക വൈകല്യമുള്ള ആൾ പാലത്തിൽ നിന്ന് ചാടിയെങ്കിലും നീന്തി രക്ഷപ്പെട്ടു.
വിദ്യാർഥി മരിച്ചതോടെ പാലത്തിന് ഉയരത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി വൈകുകയാണ്. പാലത്തിൽ തെരുവുവിളക്കു സ്ഥാപിക്കുന്നതിനും നടപടിയില്ല.
രാത്രി കാലത്ത് വാഹനങ്ങൾ നടപ്പാതയിലേക്ക് കയറി അപകടങ്ങളും നടന്നിട്ടുണ്ട്. സുരക്ഷാ ഇടനാഴിയാക്കി നവീകരിച്ച എംസി റോഡിലാണ് പാലത്തിലും സുരക്ഷയില്ലാത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]