
ഏനാത്ത് ∙ ഉപയോഗ ശൂന്യമായ പഴയ സ്കൂൾ കെട്ടിടം പൊളിച്ചു നീക്കാൻ നടപടി നീളുന്നു. കാടുമൂടി കെട്ടിടവും പരിസരവും. ഗവ.
യുപി സ്കൂൾ കെട്ടിടമാണ് 10 വർഷത്തിലേറെയായി ഉപയോഗ ശൂന്യമായിക്കിടക്കുന്നത്. മേൽക്കൂരയിൽനിന്ന് കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നുവീഴാൻ തുടങ്ങിയതോടെയാണ് കെട്ടിടം ഉപയോഗിക്കാതായത്.
പിന്നീട് അറ്റകുറ്റ പണികൾ നടത്തിയില്ല. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനും നിലവിലെ സ്കൂൾ കെട്ടിടങ്ങൾക്കും ഇടയിലാണ് പഴക്കമുള്ള കെട്ടിടം.
നിലവിൽ സ്കൂളിൽ ക്ലാസ് മുറികളുടെ അഭാവമില്ല.
ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മറ്റ് കെട്ടിടങ്ങളിൽനിന്നു മാറിയാണ് പഴക്കമുള്ള കെട്ടിടം. ഇവിടേക്ക് കുട്ടികൾ പോകാറില്ലെന്ന് അധ്യാപകർ പറഞ്ഞു.
കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ ഏഴംകുളം പഞ്ചായത്ത് അധികൃതർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുക്കുമെന്നും കാടു നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്തംഗം എ.താജുദീൻ പറഞ്ഞു.
കെട്ടിടത്തിനരികിലേക്ക് വാഹനം എത്തിക്കാൻ നിലവിൽ വഴിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]