വടശേരിക്കര ∙ 1,000 രൂപ മുൻകൂർ വാങ്ങി കച്ചവടം ഉറപ്പിച്ച റംബുട്ടാൻ പറിച്ചെടുക്കാൻ കച്ചവടക്കാരൻ എത്തുമ്പോൾ എന്തു മറുപടി പറയുമെന്ന് അറിയാതെ ഉഴലുകയാണ് ഒളികല്ല് റോഡിനോടു ചേർന്ന് താമസിക്കുന്ന ശങ്കരമംഗലം മോഹനൻ. കച്ചവടക്കാരനെത്തും മുൻപേ കുരങ്ങുകൾ വിളവെടുത്തു മടങ്ങിയതാണു വിനയായത്.
മലയോരങ്ങളിൽ താമസിക്കുന്നവരുടെയെല്ലാം ദുരിതമാണിത്.
റംബുട്ടാൻ മരത്തിലെ വിളവെടുക്കാൻ 11,000 രൂപയ്ക്കാണു മൊത്ത കച്ചവടം നടത്തിയത്. തുടർന്ന് അഡ്വാൻസ് നൽകി.
വലയിട്ടിട്ടു കച്ചവടക്കാരൻ പോയതാണ്. പിന്നാലെ വലയ്ക്കുള്ളിലൂടെ കുരങ്ങന്മാർ മരത്തിൽ കയറി.
ദിവസവുമെത്തി അവ വിളവെടുക്കുകയാണ്. കായ്കൾ ഏറെക്കുറെ തീർന്നു ഇനിയും കച്ചവടക്കാരൻ വരുമ്പോൾ നൽകാൻ വിളവില്ല.മോഹനന്റെ മാത്രം അനുഭവമല്ലിത്.
വനാതിർത്തികളിലെല്ലാം കുരങ്ങന്മാർ വിഹരിക്കുന്നു. റംബുട്ടാൻ മാത്രമല്ല എല്ലാ വിളകളുടെയും മേലാദായം അവയെടുക്കും.
തെങ്ങിൽ കയറി മച്ചിങ്ങ വരെ നശിപ്പിക്കുന്നു. ഇതിനു പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
വനപാലകരെത്തി കൂടു വച്ചാൽ പിന്നീട് അവിടേക്കു തിരിഞ്ഞു നോക്കില്ല. കൂടു മാറ്റുമ്പോൾ വീണ്ടുമെത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]