
ഗതാഗതനിയന്ത്രണം;
റാന്നി ∙ മഠത്തുംചാൽ – മുക്കൂട്ടുതറ റോഡ് നിർമാണം നടക്കുന്നതിനാൽ അങ്ങാടി പിജെടി ജംക്ഷൻ–ബൈപാസ് വരെ 9നും 10നും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നു കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
കർഷകരെആദരിക്കുന്നു
വടശേരിക്കര ∙ പഞ്ചായത്ത് പരിധിയിലുള്ള മികച്ച കർഷകരെ കർഷക ദിനത്തിൽ ആദരിക്കും. മുതിർന്ന, ജൈവ, വിദ്യാർഥി, പട്ടികജാതി പട്ടികവർഗ, വനിത എന്നീ വിഭാഗം കർഷകരെയാണ് ആദരിക്കുന്നത്.
താൽപര്യമുള്ള കർഷകർ 11ന് 5മണിക്കു മുൻപ് കൃഷിഭവനിൽ അപേക്ഷ നൽകണം. റാന്നി പെരുനാട് ∙ പഞ്ചായത്ത് പരിധിയിലുള്ള മികച്ച കർഷകരെ കർഷക ദിനത്തിൽ ആദരിക്കും.
മുതിർന്ന, ജൈവ, വിദ്യാർഥി, പട്ടികജാതി പട്ടികവർഗ, വനിത എന്നീ വിഭാഗം കർഷകരെയാണ് ആദരിക്കുന്നത്. താൽപര്യമുള്ള കർഷകർ 11ന് 3 മണിക്കു മുൻപ് കൃഷിഭവനിൽ അപേക്ഷ നൽകണം.
കർഷക ദിനാചരണം
റാന്നി പെരുനാട് ∙ കർഷക ദിനാചരണത്തിന്റെ ഭാഗമായി കാർഷിക സെമിനാർ, കർഷക ഘോഷയാത്ര എന്നിവ നടത്തും.
സെമിനാറിൽ പങ്കെടുക്കുന്നതിനു കർഷകർ 11ന് 3ന് മുൻപ് കൃഷിഭവനിൽ പേര് റജിസ്റ്റർ ചെയ്യണം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്കു ചടങ്ങിൽ തൈകൾ, വളം, ജൈവ കീടനാശിനി തുടങ്ങിയ കിറ്റുകൾ സൗജന്യമായി നൽകും.
സീറ്റുകൾ ഒഴിവ്
റാന്നി ∙ ഇടക്കുളം മാർത്തോമ്മാ ടീച്ചേഴ്സ് ട്രെയ്നിങ് കോളജിൽ മാനേജ്മെന്റ് ക്വോട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
താൽപര്യമുള്ളവർ നേരിട്ട് ഓഫിസിൽ എത്തുക. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.
ഫോൺ: 9495758235.
സൗജന്യ പരിശീലനം
തിരുവല്ല ∙ മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ ടർക്കിക്കോഴി വളർത്തൽ വിഷയത്തിൽ 12ന് 10 മുതൽ 5 വരെ സൗജന്യ പരിശീലനം നൽകും. റജിസ്റ്റർ ചെയ്യണം.
0469 2965535.
ത്രോബോൾചാംപ്യൻഷിപ്
പത്തനംതിട്ട∙ ഡിസ്ട്രിക്ട് ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ് 17ന് കടമ്മനിട്ട മൗണ്ട് സിയോൺ റസിഡൻഷ്യൽ സ്കൂളിൽ നടത്തും.
2007 ജനുവരി 1നു ശേഷം ജനിച്ചവർക്ക് റജിസ്റ്റർ ചെയ്യാം. www.throwballkerala.com.
ഫോൺ: 8921270775.
മെഡിക്കൽ ക്യാംപ്
ഏഴംകുളം∙ പഞ്ചായത്തിലെ 3, 4 വാർഡുകളിലെ ജനപ്രതിനിധികളായ ശാന്തി കെ.കുട്ടൻ, സി.സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് 9ന് രാവിലെ 10 മുതൽ തൊടുവക്കാട് സെന്റ് മേരീസ് കാത്തലിക് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.
അടൂർ ലൈഫ്ലൈൻ ആശുപത്രി, പ്രിസൈസ് ഐ ക്ലിനിക് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുമെന്ന് കോഓർഡിനേറ്റർ ചാർലി ഡാനിയേൽ അറിയിച്ചു. 9567639175.
വിദ്യാഭ്യാസ എൻഡോവ്മെന്റിന് അപേക്ഷിക്കാം
കുളനട
∙ പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ വാർഷികത്തിന്റെ ഭാഗമായി വിദ്യാഭ്യാസ എൻഡോവ്മെന്റ് നൽകുന്നു. വായനശാലാ അംഗങ്ങളുടെ കുടുംബത്തിൽനിന്ന് എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം അപേക്ഷിക്കണം.
അവസാന തീയതി 9. 7012505246.
അധ്യാപക ഒഴിവ്
പന്തളം ∙ തോട്ടക്കോണം ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സംസ്കൃതം അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റ് സഹിതം 11ന് 10.30ന് അഭിമുഖത്തിൽ പങ്കെടുക്കാം.
കെ ടെറ്റ് കാറ്റഗറി 3 നിർബന്ധമാണ്.
മൊബൈൽ സിം മേള
പന്തളം ∙ ബിഎസ്എൻഎൽ കസ്റ്റമർ കെയറിൽ നാളെയും 8നും മൊബൈൽ സിം മേള രാവിലെ മുതൽ നടക്കും. ഒരു രൂപയ്ക്ക് പുതിയ സിം കണക്ഷൻ, മൊബൈൽ നമ്പർ പോർട്ടബ്ൾ ചെയ്തുകൊടുക്കും.
ആധാർ കാർഡുമായി എത്തണം.
അപേക്ഷ ക്ഷണിച്ചു
അടൂർ ∙ നഗരസഭയും കൃഷിഭവനും ചേർന്ന് കർഷക ദിനത്തിൽ ആദരിക്കുന്നതിനായി ജൈവകർഷകർ, വനിതാ കർഷക, വിദ്യാർഥി കർഷകൻ/ കർഷക, മുതിർന്ന കർഷകൻ/ കർഷക, എസ്സി/എസ്ടി വിഭാഗത്തിലുള്ള കർഷകൻ/കർഷക എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 11ന് വൈകിട്ട് 5നു മുൻപായി പേപ്പറിൽ തയാറാക്കിയ അപേക്ഷയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അടൂർ കൃഷിഭവനിൽ സമർപ്പിക്കണം
ഏഴംകുളം∙ പഞ്ചായത്തും കൃഷിഭവനും സഹകരണ ബാങ്കുകളും ചേർന്ന് കർഷക ദിനത്തിൽ മികച്ച കർഷകരെ ആദരിക്കുന്നതിനായി അപേക്ഷകൾ ജൈവകർഷകർ, വനിതാ കർഷക, വിദ്യാർഥി കർഷകൻ/കർഷക, എസ്സി/എസ്ടി കർഷകൻ, നെൽക്കർഷകൻ, ക്ഷീര കർഷകൻ, യുവകർഷകൻ/കർഷക, മുതിർന്ന കർഷകൻ, വെറ്റില കർഷകൻ, കേര കർഷകൻ, വാഴ കർഷകൻ, സമ്മിശ്ര കർഷകൻ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയും ആധാറിന്റെ പകർപ്പും, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 11ന് വൈകിട്ട് 5നു മുൻപായി കൃഷിഭവനിൽ നൽകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]