ഓതറ ∙ ഇരവിപേരൂർ-പുത്തൻകാവ് റോഡിന്റെ ജില്ലയിലുള്ള ഭാഗം യാത്രായോഗ്യമല്ലാതായിട്ടു വർഷങ്ങളായി. ചെങ്ങന്നൂർ – ഇടനാട് -ഓതറ വഴി തിരുവല്ലയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെ യാത്രക്കാർ കുഴിയിൽച്ചാടി അപകടത്തിൽപെടാൻ തുടങ്ങിയിട്ട് 4 വർഷം പിന്നിടുന്നു.
‘ഇപ്പോ ശരിയാക്കാം’ എന്ന മറുപടിക്ക് ഒരു തിരഞ്ഞെടുപ്പ് കാലത്തോളം പഴക്കമുണ്ട്.പുത്തൻകാവ് മുതൽ ഇടനാട് വരെ 2 കിലോമീറ്റർ റോഡ് ആലപ്പുഴ ജില്ലയിലാണ്. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽപെട്ട
റോഡിന്റെ ഭാഗം 4 വർഷം മുൻപ് ടാർ ചെയ്തിരുന്നു.
ആറന്മുള നിയോജക മണ്ഡലത്തിൽപെട്ട ഭാഗത്തെ പത്തനംതിട്ട
ജില്ലാ അതിർത്തിയായ ഓതറ കുന്നേകാട് മുതൽ 5 കിലോമീറ്റർ ദൂരം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കരാർ നടപടി കഴിഞ്ഞു ഉടൻ പണി തുടങ്ങുമെന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്.
എന്നാൽ, ഇതേ റോഡിൽ ജലജീവൻ മിഷൻ പൈപ്പിടുന്ന ജോലികൾ ഇതുവരെ പൂർത്തിയായിട്ടില്ല. പൈപ്പ് ഇട്ടു കഴിഞ്ഞെങ്കിൽ മാത്രമേ റോഡ് പണി നടക്കുകയുള്ളൂ.കുന്നേകാട്, വടികുളം, മയിലാടുംപാറ, സെന്റ് തോമസ് പള്ളിപ്പടി, മാമ്മൂട് തുടങ്ങിയ ഭാഗങ്ങളിലെല്ലാം റോഡ് തകർന്നു കുഴികൾ മാത്രമായി.
നെല്ലിമല മുതൽ പിആർഡിഎസ് ആസ്ഥാനം വരെയുള്ള ഭാഗത്ത് ഇടയ്ക്ക് കുഴി അടച്ചതും ഇപ്പോൾ പഴയതുപോലെയായി. ഒട്ടേറെ സ്കൂൾ ബസുകളും സർവീസ് നടത്തുന്ന ബസുകളും സ്വകാര്യ വാഹനങ്ങളും കുഴികളിൽ വീണ് തകരാറിലാകുന്നത് പതിവാണ്.
നാട്ടുകാരുടെ നേതൃത്വത്തിൽ ഇടയ്ക്കിടെ കുഴികൾ നികത്തിയാണ് ഇപ്പോൾ താൽക്കാലിക ആശ്വാസം കണ്ടെത്തുന്നത്.ഒരേ റോഡ് രണ്ടു ജില്ലയിലൂടെയും രണ്ടു നിയോജക മണ്ഡലങ്ങളിലൂടെയും കടന്നുപോകുമ്പോൾ രണ്ട് അവസ്ഥ. രണ്ടും മന്ത്രിമാരുടെ മണ്ഡലങ്ങളായിട്ടും റോഡിന്റെ അവസ്ഥയിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]