കോന്നി∙ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ.
ആനന്ദ് ഐപിഎസ്, ഡോ. ജിതേഷ്ജിയുടെ മിന്നൽ വേഗവരയ്ക്ക് മോഡലായി.
കോന്നി എസ്. എൻ പബ്ലിക് സ്കൂൾ വാർഷികാഘോഷം ഉദ്ഘാടനച്ചടങ്ങ് ആയിരുന്നു ‘വരയരങ്ങ്’ വേദി.
പൊലീസ് മേധാവിയുടെ വ്യത്യസ്തമായ മീശയെ ഹൈലൈറ്റ് ചെയ്തായിരുന്നു ജിതേഷ്ജിയുടെ അതിവേഗരേഖാ ചിത്രരചന.
നിമിഷങ്ങൾകൊണ്ട് പോലീസ് മാമന്റെ കാർട്ടൂൺ ചിത്രം റെഡി യായതു കണ്ട് പ്രേക്ഷകരായ കുട്ടികൾക്കും അധ്യപകർക്കും ഒരേ പോലെ വിസ്മയം! 2016 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് തമിഴ് നാട് സ്വദേശിയായ ആർ. ആനന്ദ് ഐ.പി.എസ്.
ക്രമസമാധാന ചുമതലയുടെയും ഭരണമികവിന്റെയും പേരില്‍ മാത്രമല്ല, ‘ഗ്രീന്‍ പൊലീസ്’ എന്ന രീതിയിലും പേരെടുത്തയാളാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്.ആനന്ദ്.
മുട്ടിക്കുളങ്ങര കെഎപി ബറ്റാലിയന് രണ്ടിന്റെ ചുമതലയിലിരിക്കുമ്പോള്‍ ക്യാംപിനെയാകെ ഹരിതാഭമാക്കാന്‍ നടപടിയെടുത്ത് ശ്രദ്ധ നേടി. ഒട്ടേറെ തെങ്ങിന്‍തൈകളും 1500 ഫലവൃക്ഷങ്ങളും നട്ടു പരിപാലിച്ചു കാക്കിക്കുള്ളിലെ ഈ പരിസ്ഥിതിസ്നേഹി.
ചടങ്ങിൽ സ്കൂൾ മാനേജർ കൂടിയായ എസ്.എൻ.ഡി.പി പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.
പത്മകുമാർ അധ്യക്ഷത വഹിച്ചു. ബി.എൽ.അഭിലാഷ് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി .പി. സുന്ദരേശൻ, പ്രിൻസിപ്പൽ സിന്ധു പവിത്രൻ, പി.ടി.എ പ്രസിഡന്റ് സജി എം.ടി, സ്കൂൾ ഗവേണിങ് ബോഡി എക്സിക്യൂട്ടീവ് അംഗങ്ങളായ ജി.സോമനാഥൻ, പി.
കെ. പ്രസന്നകുമാർ, കെ.ആർ.സലീലനാഥ്, ജി.സുധീർ, കാർത്തികേയൻ, രോഹിതേശൻ, എസ്.എൻ.ഡി.പി യോഗം വനിതാ സംഘം പത്തനംതിട്ട
യൂണിയൻ പ്രസിഡന്റ് ഷീല രവി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം.കെ.ശ്രീലാൽ, സ്കൂൾ ലീഡർ ക്രിസ്റ്റിൻ അഞ്ജു, ജോഷ്വാ എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

