ശബരിമല ∙ സന്നിധാനത്തിൽ ആടിയ ശിഷ്ടം നെയ്യ് വിതരണത്തിലെ തട്ടിപ്പ് അന്വേഷണത്തിൽ മെല്ലെപ്പോക്ക്. ഒരു ശാന്തിക്കാരനെ മാത്രം ബലിയാടാക്കി കേസ് ഒതുക്കാൻ നീക്കം.
ദേവസ്വം വഴിപാട് കൗണ്ടറിൽ വിതരണത്തിന് ഏൽപിച്ച 16 ലക്ഷം രൂപ വിലവരുന്ന 16,000 പാക്കറ്റ് നെയ്യ് കാണാതായ സംഭവം ടിക്കറ്റില്ലാതെ വിൽപന നടത്തിയതാണെന്നു സംശയം. താഴെ തിരുമുറ്റത്ത് മരാമത്ത് ഓഫിസ് കോംപ്ലക്സ് കെട്ടിടത്തിലെ കൗണ്ടറിലാണു തട്ടിപ്പ് നടന്നത്.
ദിവസവും സ്റ്റോറിൽനിന്ന് വിൽപനയ്ക്കായി നെയ്യ് പാക്കറ്റുകൾ വാങ്ങുമ്പോൾ റജിസ്റ്ററിൽ രേഖപ്പെടുത്തിയാണു നൽകുന്നത്.
കൗണ്ടറിലെ ജീവനക്കാരുടെ മേൽനോട്ടത്തിന് ഉയർന്ന ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഒരാൾ മാത്രം വിചാരിച്ചാൽ 16,000 പാക്കറ്റുകളിൽ തിരിമറി നടത്താൻ കഴിയില്ല.
കൗണ്ടറിൽ പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകാതെ വിൽപന നടത്തിയാൽ അതു കണ്ടുപിടിക്കാനുള്ള ഉദ്യോഗസ്ഥനും അവിടെയുണ്ട്.
കൗണ്ടറിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരൻ അടുത്ത ആൾ ജോലിക്കു കയറുമ്പോൾ അതുവരെയുള്ള സ്റ്റോക്ക് തിട്ടപ്പെടുത്തി ഏൽപിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇവിടെ ഇതൊന്നും പാലിച്ചിട്ടില്ല.
ദേവസ്വം വിജിലൻസിന്റെ അന്വേഷണം പൂർത്തിയായിട്ടില്ല. ക്ഷേത്രങ്ങളിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തി ദേവസ്വം ബോർഡിനു നൽകിയ പല റിപ്പോർട്ടുകളിലും നടപടി ഉണ്ടായിട്ടില്ല.
രാഷ്ട്രീയ സ്വാധീനത്തിൽ എല്ലാം മുങ്ങിപ്പോകുകയായിരുന്നു.
നടപടി ഉണ്ടാകും: കെ.ജയകുമാർ
ആടിയ ശിഷ്ടം നെയ്യ് വിതരണത്തിൽ തട്ടിപ്പു നടത്തിയവർ എത്ര ഉന്നതരായാലും നടപടി ഉണ്ടാകുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. സന്നിധാനത്തെ ദേവസ്വം വഴിപാട് കൗണ്ടറിൽ വിതരണത്തിന് ഏൽപിച്ച 16 ലക്ഷം രൂപ വിലവരുന്ന 16,000 പാക്കറ്റ് നെയ്യ് കാണാതായ സംഭവം ദേവസ്വം ഉദ്യോഗസ്ഥർ ആരും തന്റെ ശ്രദ്ധയിൽപെടുത്തിയില്ല.
സസ്പെൻഷൻ ഉൾപ്പെടെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

