കൊടുമൺ ∙ പഞ്ചായത്തിൽ വൻ തോതിൽ അനധികൃത മണ്ണെടുപ്പും നിലം നികത്തലും വ്യാപകമാകുന്നതായി പരാതി. 16-ാം വാർഡിലെ മംഗലംകുന്ന് ഇടിച്ചു നിരത്താൻ ആരംഭിച്ചിരിക്കുന്നു. നിരവധി സാധാരണ കുടുംബങ്ങൾ താമസിക്കുന്നതും കൂടാതെ വരൾച്ച കാലത്ത് ജല ലഭ്യതയ്ക്കു ബുദ്ധിമുട്ടുന്ന പ്രദേശവുമാണ് ഇവിടം.
വീടു വയ്ക്കുക എന്ന വ്യാജേന റിയൽ എസ്റ്റേറ്റ്, മണ്ണ് മാഫിയ ചേർന്നാണ് ഇത്തരത്തിൽ വ്യാപകമായി മണ്ണെടുക്കുന്നത്.
പഞ്ചായത്തിൽ 12ാം വാർഡിൽ വീടുകൾ അപകടകരമാകും വിധം ഒരു കുന്നു മുഴുവൻ ഇടിച്ച് നിരത്തി കഴിഞ്ഞു. ഈ മണ്ണ് പഞ്ചായത്തിലെ തന്നെ ഏഴംകുളം- കൈപ്പട്ടൂർ റോഡിന്റെ വശത്തുള്ള നിലം നികത്താൻ ഉപയോഗിച്ചു.
മണ്ണുമാഫിയ പഞ്ചായത്തിനെ നശിപ്പിക്കുകയാണ്.
ഭരണ, പ്രതിപക്ഷത്തിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയില്ലാതെ ഇത്തരത്തിൽ മണ്ണെടുപ്പു നടത്താൻ സാധിക്കില്ല. മുഖ്യധാരാ രാഷ്ടീയ പാർട്ടികളുടെ പിന്തുണയോടെയാണ് ഈ പ്രവൃത്തി.
എല്ലാവിധ അനുമതിയോടു കൂടിയാണ് മണ്ണെടുക്കുന്നത് എങ്കിലും ഇതു കാരണം ഒരു നാട് നശിക്കുന്ന അവസ്ഥയാണ്. അധികൃതർ വഴിവിട്ട
സഹായം ചെയ്യുന്നതായും പരാതിയുണ്ട്. ഈ ഭാഗത്തെ നീരുറവകൾ വറ്റി പോകുന്ന സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ചിരണിക്കൽ പ്രദേശത്ത് നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്.
മഴ ശക്തമാകുമ്പോൾ മണ്ണിടിച്ചിലിനും സാധ്യത കൂടുതലാണ്. പ്രദേശത്തെ ആവാസ വ്യവസ്ഥ നശിപ്പിക്കുന്ന പ്രകൃതി ചൂഷണം തടയാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
മംഗലംകുന്ന് ഇടിച്ചു നിരത്തുന്നത് നിർത്തി വയ്ക്കണമെന്നും ആവശ്യം ഉയരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]