തണ്ണിത്തോട് ∙ റോഡിലെ അപകടകരമായ ഭാഗത്ത് ഇടിതാങ്ങി സ്ഥാപിക്കണമെന്ന് ആവശ്യം. തണ്ണിത്തോട് മൂഴി – സെൻട്രൽ ജംക്ഷൻ റോഡിൽ പോസ്റ്റ് ഓഫിസിന് സമീപം തോടിനോടു ചേർന്ന ഭാഗത്താണ് അപകടസാധ്യതയുള്ളത്.
ജംക്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമായുള്ള നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഒരു വർഷം മുൻപ് പോസ്റ്റ് ഓഫിസിന് സമീപഭാഗത്തെ തകർച്ചയിലായ പൂട്ടുകട്ടകൾ മാറ്റി ടാറിങ് നടത്തിയിരുന്നു.
ഇവിടെ തോടിനോടു ചേർന്നാണ് റോഡ് കടന്നുപോകുന്നത്. ഈ ഭാഗത്ത് ടാറിങ്ങിനോട് ചേർന്ന് ചെരിവായി കോൺക്രീറ്റും ചെയ്തിരുന്നു.
എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴോ മറ്റോ ചെരിവായ കോൺക്രീറ്റിൽ നിന്ന് ചക്രം തെന്നിമാറിയാൽ വാഹനം തോട്ടിലേക്ക് പതിക്കും. സൈക്കിളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് അപകടസാധ്യതയേറെയാണ്.
അപകടസാധ്യത ഒഴിവാക്കാൻ ഇവിടെ ഇടിതാങ്ങി സ്ഥാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]