ചിറ്റാർ ∙ മാർക്കറ്റ് ജംക്ഷനിൽ ഡാൻസ് പരിപാടിക്കിടെ രണ്ടു കുട്ടികൾക്കു ലേസർ ലൈറ്റ് അടിച്ച് അവശത സംഭവിച്ചു. കുട്ടികളെ പത്തനംതിട്ട
ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡാൻസ് അക്കാദമിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഞായർ രാത്രി പത്തരയ്ക്കു നടന്ന കലാപരിപാടിയുടെ സമാപന സമയത്താണു സംഭവം.
കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിൽ നിന്നുമെത്തിയ സംഘത്തിലെ പത്ത് വയസ്സിൽ താഴെ പ്രായം വരുന്ന രണ്ട് കുട്ടികൾക്കാണ് വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ ലേസർ ലൈറ്റ് അടിച്ച് അസ്വസ്ഥത ഉണ്ടായത്.
ഉടൻ തന്നെ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പത്തനംതിട്ടയിലേക്കു കൊണ്ടുപോകുകയായിരുന്നു.
പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് നടത്താനിരുന്ന ലക്ക് ഡിപ്പ് മാറ്റിയതിനെ ചൊല്ലിയും വാക്കേറ്റവും ബഹളവുമുണ്ടായി. പരിപാടി കാണാൻ എത്തിയവരെ പൊലീസ് ഇടപെട്ട് ശാന്തരാക്കി മടക്കി അയയ്ക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

