അപേക്ഷ ക്ഷണിച്ചു
നിരണം∙ പഞ്ചായത്തിൽ കമ്യൂണിറ്റി വുമൻ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി യോഗ്യതയുള്ള വനിതകളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. അഭിമുഖം നാളെ 10.30ന്.
അപേക്ഷകർ പുളിക്കീഴ് ബ്ലോക് പഞ്ചായത്ത് പരിധിയിലുള്ളവരായിരിക്കണം.
പഠന പ്രശ്ന നിർണയ ക്യാംപ്
തിരുവല്ല ∙ പഠന –പെരുമാറ്റ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ പഠന പ്രശ്ന നിർണയ ക്യാംപ് 11ന് വളഞ്ഞവട്ടം ആലുംതുരുത്തി മൈൻഡ് സൊല്യുഷൻ ക്ലിനിക്കിൽ നടക്കും. 12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാം.
82815 32084.
അത്ലറ്റിക്സ് ചാംപ്യൻഷിപ് 21 മുതൽ
പത്തനംതിട്ട ∙ സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാംപ്യൻഷിപ് 21നും 22നും കൽപറ്റ ജില്ലാ സ്റ്റേഡിയത്തിൽ നടക്കും.
30ന് മുകളിൽ പ്രായമുള്ളവർക്ക് മത്സരിക്കാം. ജില്ലയിൽനിന്ന് പങ്കെടുക്കാൻ താൽപര്യമുള്ളവർ എൻട്രികൾ 10ന് മുൻ ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറിയെ ഏൽപിക്കണം.
എൻട്രി ഫീസ്: 600. 9495312225.
പ്രതിഭാ സദസ്സ് 8ന്
പത്തനംതിട്ട
∙ വിദ്യാഭ്യാസ പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷനൽ 8ന് 10ന് റാന്നി എംഎസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന വൈജ്ഞാനിക പ്രതിഭാ സദസ്സ് രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ഓയിസ്ക ജില്ലാ ചാപ്റ്റർ പ്രസിഡന്റ് സാമുവൽ പ്രക്കാനം അധ്യക്ഷത വഹിക്കും.
ജില്ലയിലെ ഹൈസ്കൂൾ കുട്ടികൾക്കായുള്ള ക്വിസ് മത്സരവും ഇതോടൊപ്പം നടക്കും.
9ന് പത്തനംതിട്ടയിൽ യെലോ അലർട്ട്
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കും.
ഇന്നു മുതൽ 9 വരെ മഴയ്ക്കൊപ്പം മിന്നലിനും 30 മുതൽ 40 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 8ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 9ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വൈദ്യുതി മുടക്കം
മഞ്ഞക്കടമ്പ് പ്രദേശത്ത് ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]