
മണിയാർ ∙ പമ്പാ റിവർ വാലി ടൂറിസം പദ്ധതി യാഥാർഥ്യമാകാൻ ഇനി അധികകാലം കാത്തിരിക്കേണ്ടതില്ല. മണിയാർ ഡാമിന്റെയും പരിസരങ്ങളുടെയും മനോഹാരിത പൂർണമായി ആസ്വദിക്കാനാകുന്ന പദ്ധതിയുടെ നിർമാണോദ്ഘാടനം 11ന് 5ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു.
ജലവിഭവ വകുപ്പ് നിർമിച്ചിട്ടുള്ള ഡാമിന്റെ പരിസരത്ത് 12 ഏക്കർ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 15 കോടി രൂപയാണ് 3 ഘട്ടമായി ചെലവഴിക്കുന്നത്.
ആദ്യഘട്ടമായ 5 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. പമ്പാ ജലസേചന പദ്ധതിയുടെ ഡാമിനോടു ചേർന്നുള്ള ഭൂമിയിൽ നിർമാണം നടത്തുന്നതിന് അനുമതി ലഭിക്കാനുണ്ടായ താമസമാണ് പദ്ധതി വൈകാനിടയാക്കിയത്.
പ്രമോദ് നാരായൺ എംഎൽഎയുടെ നിരന്തര ഇടപെടലിനെ തുടർന്ന് മുൻപു തയാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ടിൽ മാറ്റം വരുത്തി നിർമാണത്തിനുള്ള എൻഒസി നേടുകയായിരുന്നു.
ടൂറിസം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പൊതുമേഖല സ്ഥാപനമായ കെൽ ആണ് പദ്ധതിയുടെ നിർവഹണം നടത്തുന്നത്. ഉയർന്ന നടപ്പാത, പൂന്തോട്ടം, കളി സ്ഥലങ്ങൾ, ഫിറ്റ്നസ് സെന്റർ, സൈക്കിൾ ട്രാക്ക്, ഭക്ഷണ കുടിവെള്ള കിയോസ്ക്കുകൾ, ഇരിപ്പിടങ്ങൾ, വൈദ്യുതീകരണം, പാർക്കിങ് മേഖല, ശുചിമുറി എന്നിവ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മണിയാറിന്റെയും വടശേരിക്കരയുടെയും സമഗ്ര വികസനത്തിന് ഉപകരിക്കുന്നതാണ് പദ്ധതി. ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച ഗവിയിലേക്കുള്ള പാതയോരത്താണ് മണിയാർ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നത്.
പെരുന്തേനരുവി വെള്ളച്ചാട്ടവും ഇവിടെ അടുത്താണ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]