
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്
∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റ്.
തീരപ്രദേശത്തു കാറ്റിന്റെ വേഗം വർധിക്കും
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരത്തു മത്സ്യബന്ധനം പാടില്ല
വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ വടവന, കാരുണ്യ, മുണ്ടുകണ്ടം, പൊയ്ക, പരിയാരം ശ്രീകൃഷ്ണ ക്ഷേത്രം, ചേക്കേക്കടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
അടൂർ ∙ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ബോട്ടണി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ ജൂനിയർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ 21ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം.
8281821908. ഏനാത്ത് ∙ കിഴക്കുപുറം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി 8ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. കൈപ്പട്ടൂർ ∙ ഗവ.
വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷിന് താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 8ന് 10.30ന് അഭിമുഖത്തിന് സ്കൂളിൽ ഹാജരാകണം.
ക്ലാർക്ക് നിയമനം
പ്രമാടം ∙ പഞ്ചായത്ത് എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു.
അടിസ്ഥാന യോഗ്യത പ്ലസ്ടു. കംപ്യൂട്ടർ പരിജ്ഞാനം (മലയാളം വേഡ് പ്രൊസസിങ്) അറിയുന്നവർക്ക് മുൻഗണന.
രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 14 ന് മുൻപ് പ്രമാടം പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം. 0468 2242215
ജലവിതരണം തടസ്സപ്പെടും
പത്തനംതിട്ട
∙ കേരള ജല അതോറിറ്റി പത്തനംതിട്ട സെക്ഷന് കീഴിലുള്ള പാമ്പൂരിപ്പാറ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലെ മെയിൻ വാൽവ് തകരാർ ആയതിനാൽ കുമ്പഴ, പത്തനംതിട്ട
ടൗൺ പരിധികളിൽ ഇന്ന് മുതൽ 9 വരെ ശുദ്ധജല വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഹെൽത്ത് കാർഡ് ക്യാംപ്
തിരുവല്ല∙ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഹെൽത്ത് കാർഡ് ക്യാംപ് ഇന്ന് 9.30നു ഹോട്ടൽ അശോക ഇന്റർനാഷനലിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]