
കാറപകടം: പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ 3 പേർക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവല്ല ∙ ടികെ റോഡിൽ വള്ളംകുളം പാടത്തുപാലത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ ഉൾപ്പെടെ 3പേർക്ക് പരുക്കേറ്റു. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പ്രദീപ്കുമാർ, ഇലന്തൂർ സ്വദേശികളായ വിൽസൺ കോശി (68), ഭാര്യ വത്സമ്മ കോശി (58), എന്നിവർക്കാണു പരുക്കേറ്റത്.
പ്രദീപ്കുമാറിനെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലും വിൽസൺ കോശി, വത്സമ്മ എന്നിവരെ മെഡിക്കൽ മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂവരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു. അപകടത്തെ ഉണ്ടായ ഗതാഗതകുരുക്ക് പൊലീസ് എത്തിയാണ് പരിഹരിച്ചത്.