
പത്തനംതിട്ട ജില്ലയിൽ ഇന്ന് (06-07-2025); അറിയാൻ, ഓർക്കാൻ
അഭിമുഖം 17ന്: പത്തനംതിട്ട
∙ തപാൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവയിലേക്ക് ഡയറക്റ്റ് ഏജന്റുമാരെയും ഫീൽഡ് ഓഫിസർമാരെയും തിരഞ്ഞെടുക്കുന്ന അഭിമുഖം 17ന് 10ന് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിൽ നടത്തും.10 ാം ക്ലാസ് ജയിച്ച, 18 വയസ്സ് പൂർത്തിയായവർക്ക് ഡയറക്റ്റ് ഏജന്റ് ആയും, കേന്ദ്ര- സംസ്ഥാന സർവീസിൽ നിന്ന് റിട്ടയർ ആയവർക്ക് ഫീൽഡ് ഓഫിസർ ആയും നിയമനം ലഭിക്കും.
വയസ്സ്, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി എത്തണം. ഉയർന്ന പ്രായപരിധി ഇല്ല.
പൊതുപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, മുൻ സൈനികർ എന്നിവർക്ക് മുൻഗണന. അടൂർ, കോഴഞ്ചേരി, റാന്നി, കോന്നി, പത്തനാപുരം, പുനലൂർ, കുന്നത്തുർ, താലൂക്കുകളുടെ പരിധിയിൽ ഉള്ളവർക്ക് പങ്കെടുക്കാം.
9495438992
സീറ്റ് ഒഴിവ്
റാന്നി ∙ ഇടക്കുളം മാർത്തോമ്മാ ടീച്ചേഴ്സ് ട്രെയിനിങ് കോളജിൽ മാനേജ്മെന്റ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ പ്രിൻസിപ്പലുമായി ബന്ധപ്പെടണം.
ഫോൺ: 9495758235. വൈദ്യുതി മുടക്കം
∙ റാന്നി സൗത്ത് സെക്ഷന്റെ പരിധിയിൽ ടൗൺ എബിസി, റാന്നി, തീയാടി എന്നീ 11 കെവി ഫീഡറുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു 9 മുതൽ 5 വരെ വൈദ്യുതി മുടക്കം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]