
അരീക്കൽ കലുങ്കിനടുത്ത് സംരക്ഷണഭിത്തിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മല്ലപ്പള്ളി ∙ മങ്കുഴിപ്പടി–ചെങ്ങരൂർ റോഡിൽ അരീക്കൽ കലുങ്കിന് സമീപം സംരക്ഷണഭിത്തിയില്ല. അപകടഭീതിയിൽ യാത്രക്കാർ. 3.5 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് 3 കോടി രൂപ ചെലവഴിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമാണം നടത്തിയിട്ട് 5 വർഷത്തിലേറെയായി. എന്നാൽ, കലുങ്കിനോടു ചേർന്ന് സംരക്ഷണഭിത്തി ഒരുക്കാനായിട്ടില്ല.
ശോച്യാവസ്ഥയിലായിരുന്ന കലുങ്ക് റോഡ് നവീകരണത്തിന്റെ ഭാഗമായി പുനർനിർമിച്ചിരുന്നു.സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ വാഹനങ്ങൾ തോട്ടിൽ പതിച്ച് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. മങ്കുഴിപ്പടി ഭാഗത്തുനിന്നു റോഡിന് ഇറക്കമാണ്. കലുങ്ക് സ്ഥിതി ചെയ്യുന്നിടത്ത് റോഡിനു വളവുമായതിനാൽ വാഹനങ്ങൾ താഴ്ചയിലേക്ക് പതിക്കാൻ സാധ്യതയുണ്ട്.മ
ല്ലപ്പള്ളി-പായിപ്പാട്-തിരുവല്ല റോഡിനെയും കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്നു.ഇരുറോഡുകളിലെയും യാത്രക്കാർ മല്ലപ്പള്ളി ടൗണിലെ കുരുക്കിൽപെടാതെ തിരുവല്ല, നെടുങ്ങാടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നത് ഇതുവഴിയാണ്. കലുങ്കിന്റെ വശങ്ങളിൽ സംരക്ഷണഭിത്തി നിർമിച്ച് അപകടമൊഴിവാക്കാനുള്ള നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.