
പത്തനംതിട്ട ജില്ലയിൽ ഇന്ന് (06-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കെഎസ്ആർടിസി വിനോദയാത്ര
പന്തളം ∙ കെഎസ്ആർടിസി പന്തളം ഡിപ്പോയിൽ നിന്നു ഇലവീഴാപ്പൂഞ്ചിറ, 20ന് ഗവി, 24ന് മൂന്നാർ, കാന്തല്ലൂർ, വയനാട്, 29ന് ആഴിമല എന്നിവിടങ്ങളിലേക്ക് വിനോദയാത്ര നടത്തും. ഫോൺ: 9562730318.
യോഗം നാളെ
മല്ലപ്പള്ളി ∙ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ 2.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അവലോകനയോഗവും ബോധവൽക്കരണ ക്ലാസും നടക്കും. ഡോ.വിജയമോഹൻ ക്ലാസെടുക്കും.
നേത്രപരിശോധനാ ക്യാംപ്
കോഴഞ്ചേരി ∙ ജനത പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്രപരിശോധനാ ക്യാംപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ബാബു വടക്കേൽ അധ്യക്ഷത വഹിച്ചു. ഡോ.ഗോപി, റോയി ഫിലിപ്, സുനിത ഫിലിപ്, ബിജിലി പി.ഈശോ, കുര്യൻ മടയ്ക്കൽ, മിനി ശ്യാം മോഹൻ, സിറിൾ സി.മാത്യു, ജോസ് ഉമ്മൻ, കെ.സതീഷ് കുമാർ, എം.എ.കുര്യൻ, തോമസ് വർഗീസ്, ജോബി തോമസ്, ബി.ശ്രീജിത് എന്നിവർ പ്രസംഗിച്ചു.
വൈദ്യുതി മുടക്കം
ചെമ്മാനി പ്രദേശത്ത് ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി.
പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവ്
തണ്ണിത്തോട് ∙ പഞ്ചായത്ത് വാർഷിക പദ്ധതി (2025–2026) പ്രകാരം തേക്കുതോട് ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിൽ (ആയുർവേദം) പാരാമെഡിക്കൽ സ്റ്റാഫിന്റെ താൽക്കാലിക ഒഴിവുണ്ട്. ആയുർവേദ നഴ്സിങ് ആൻഡ് പഞ്ചകർമ തെറാപ്പിയിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് ആണ് യോഗ്യത. മെഡിക്കൽ ഓഫിസർ, ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ (ആയുർവേദം), തേക്കുതോട് പി.ഒ, 689699 എന്ന വിലാസത്തിൽ 10ന് മുൻപ് അപേക്ഷിക്കണം. 9745465812.