പന്തളം∙ അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി.വി.ശാന്തകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ നടത്തിയ പ്രഭാതനടത്തം അക്ഷരാർഥത്തിൽ ആവേശം നിറഞ്ഞ റോഡ് ഷോയായി മാറി. മണികണ്ഠനാൽത്തറയിൽ നിന്നായിരുന്നു തുടക്കം.
രാവിലെ ഏഴോടെ തന്നെ ഒട്ടേറെ പ്രവർത്തകരെത്തി.
ഷാഫിയെത്തിയതോടെ പ്രവർത്തകർ ആവേശത്തിലായി. മണികണ്ഠനാൽത്തറ ക്ഷേത്രത്തിൽ തൊഴുതുവണങ്ങിയ ശേഷമായിരുന്നു യാത്ര.
മേളവും അമ്മൻകുടവും യാത്രയ്ക്ക് കൊഴുപ്പേകി.
നടത്തം മിനിറ്റുകൾ പിന്നിട്ടപ്പോൾ തന്നെ പ്രവർത്തകർ ആവേശത്തിലായി. കൂടുതൽ പ്രവർത്തകരെത്തിയതോടെ ഗതാഗത തടസ്സമുണ്ടാവാതിരിക്കാൻ ഷാഫി തന്നെ ഇടപെട്ട് പ്രവർത്തകരെ നിയന്ത്രിക്കുന്നത് കാണാമായിരുന്നു.
പന്തളം ജംക്ഷൻ വരെയാണ് നടത്തം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് എംഎം ജംക്ഷൻ വരെ നീട്ടി. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിനാണ് എം.ജി.കണ്ണൻ പരാജയപ്പെട്ടതെന്നും ഇത്തവണ അടൂരിൽ വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
നേതാക്കളായ ബിജു ഫിലിപ്, മണ്ണടി പരമേശ്വരൻ, ഏ.നൗഷാദ് റാവുത്തർ, ജി.അനിൽകുമാർ, എസ്.ഷെറീഫ്, മനോജ് കുരമ്പാല, പന്തളം മഹേഷ്, കെ.ആർ.വിജയകുമാർ, അജികുമാർ, ബി.പ്രസാദ് കുമാർ, കിരൺ കുരമ്പാല, നസീർ കടയ്ക്കാട്, രഘു പെരുമ്പുളിക്കൽ, ഡെന്നീസ് ജോർജ്, ഷാജി എംഎസ്ബിആർ, മുഹമ്മദ് ഷെഫീക്, പന്തളം വാഹിദ്, പി.എസ്.വേണുകുമാരൻ നായർ, ജീജ ബാബു, അനിത ഉദയൻ, സുനിത വേണു, യശോദ മോഹൻദാസ്, ഉമ്മൻ ചക്കാലയിൽ, പി.കെ.രാജൻ, കെ.എൻ.രാജൻ, ബിജു മങ്ങാരം, റഹീം റാവുത്തർ, ജ്യോതിഷ് പെരുമ്പുളിക്കൽ, സി.കെ.രാജേന്ദ്രപ്രസാദ്, ബിജി ജോൺ, ബൈജു മുകടിയിൽ തുടങ്ങിയവർ പങ്കെടുത്തു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

