പേട്ട∙ പിന്നിലേക്കെടുക്കുന്നതിനിടെ കാർ നിയന്ത്രണംവിട്ട് കടയിലേക്കു പാഞ്ഞു കയറി. കടയുടമ ഓടി മാറിയതു മൂലം പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
റാന്നി–വെണ്ണിക്കുളം റോഡിൽ സെന്റ് തോമസ് വലിയപള്ളിക്കു സമീപം ശനിയാഴ്ച രാത്രി 9 മണിക്കു ശേഷമാണു സംഭവം. പള്ളിയിൽ ഈസ്റ്റർ ആരാധനയ്ക്കു വന്ന നെല്ലിക്കമൺ സ്വദേശിയുടെ കാറാണ് അപകടത്തിൽപെട്ടത്.
പള്ളിയുടെ ഗ്രൗണ്ടിൽ നിന്ന് പിന്നിലെ റോഡിലേക്കെടുത്തപ്പോൾ എതിർ വശത്തെ കടയിലേക്കു പാഞ്ഞു കയറുകയായിരുന്നു. 7 പടിക്കെട്ടുകൾ കയറിയാണ് കാർ പുത്തൻപുരയ്ക്കൽ പി.പി.ബേബിയുടെ കടയിലെത്തിയത്.
കടയുടെ മുൻഭാഗത്തിനും സാധനങ്ങൾക്കും നാശം നേരിട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

