പത്തനംതിട്ട ∙ കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിൽ ( ഐസിഎആർ– സിഎംഎഫ്ആർഐ ) സ്ഥാപിച്ച 15 മീറ്റർ നീളമുള്ള ബ്രൂഡസ് തിമിംഗലത്തിന്റെ അസ്ഥികൂടത്തിനു രൂപം നൽകിയത് തുമ്പമൺ സ്വദേശിയായ ജിജി സാമിന്റെ വീട്ടിൽ.
കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് 2023ൽ ചത്തടിഞ്ഞ തിമിംഗലത്തിന്റെ അസ്ഥിഭാഗങ്ങളാണ് ജിജി സാം കൂട്ടിച്ചേർത്തത്. ഒടിഞ്ഞതും പൊട്ടിപ്പോയതുമായ നൂറിലധികം അസ്ഥിക്കഷണങ്ങൾ കേടുപാടുകൾ തീർത്തും നഷ്ടപ്പെട്ട
ഭാഗങ്ങൾ ശാസ്ത്രീയമായി പുനർനിർമിച്ചുമാണ് തിമിംഗലത്തെ ജിജി സാം മാറ്റിയെടുത്തത്.
2023ൽ ചത്തടിഞ്ഞ തിമിംഗലത്തെ ഔദ്യോഗിക അനുമതികളോടു കൂടി സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം ഏറ്റെടുത്ത് കുഴിച്ചിട്ടു. തുടർന്ന് 2024ൽ അസ്ഥികൾ പുറത്തെടുത്തു.
ഈ സമയം പല അസ്ഥിഭാഗങ്ങളും നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിരുന്നു. ലോറിയിൽ കയറ്റി അസ്ഥിഭാഗങ്ങൾ തുമ്പമണ്ണിലെ വീട്ടിലെത്തിച്ചു.
അസ്ഥിയുടെ ഘടനയും സ്ഥാനങ്ങളും മനസിലാക്കാൻ വിദേശത്തു നിന്നുൾപ്പെടെ വിവരങ്ങൾ ശേഖരിച്ചു.
5 മാസത്തോളമെടുത്താണ് ജിജി ഇവ ക്രമപ്പെടുത്തിയത്. പൂർണമായും നഷ്ടപ്പെട്ട
അസ്ഥിഭാഗങ്ങളുടെ രൂപരേഖ തയാറാക്കി അനുയോജ്യമായ വസ്തുക്കളുപയോഗിച്ചു പുനർനിർമിച്ചു. അഴിച്ചു മാറ്റി മറ്റൊരു സ്ഥാനത്ത് സ്ഥാപിക്കത്തക്കവിധത്തിൽ ഇരുമ്പ് തൂണുകളിൽ ഉയർന്നു നിൽക്കുന്ന ഇരുമ്പ് ചട്ടക്കൂട് ഉണ്ടാക്കി അതിലാണ് പൂർത്തിയാക്കിയ അസ്ഥികൂടം ഘടിപ്പിച്ചിരിക്കുന്നത്.
ബ്രൂഡസ് തിമിംഗലത്തിന്റെ കേരളത്തിലെ ആദ്യത്തെതും ഇന്ത്യയിലെ രണ്ടാമത്തെയും സ്പെസിമെൻ ആണ് ഇപ്പോൾ ഈ രീതിയിൽ ജിജി സാമിന്റെ കരവിരുതിൽ കൊച്ചിയിൽ സ്ഥാപിച്ചിട്ടുള്ളത്.
വിദ്യാഭ്യാസവകുപ്പിൽ പന്തളം ബിആർസിയിൽ പരിശീലകനായാണ് ജോലി ചെയ്യുന്നത്. വന്യജീവി ആർട്ടിസ്റ്റും പക്ഷി നിരീക്ഷക കൂട്ടായ്മയായ പത്തനംതിട്ട
ബേഡേഴ്സിന്റെ പ്രസിഡന്റുമാണ്.കോന്നി ആനക്കൂട്ടിലെ ആനമ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുള്ള ആനപിടുത്തം, തേക്കുവെട്ടൽ, ആനയുടെ പരിണാമം എന്നിവ ജിജി നിർമിച്ച് നൽകിയിട്ടുള്ളതാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

