പന്തളം ∙ വലിയകോയിക്കൽ ക്ഷേത്രത്തിൽ തീർഥാടകരെത്തുന്ന വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാനിടമില്ലാത്തത് തീർഥാടകരെ വലയ്ക്കുന്നു. കുളനട
കൈപ്പുഴയിൽ എംസി റോഡിന്റെ ഇരുവശങ്ങളിലുമാണ് ഇപ്പോൾ ബസുകളടക്കം പാർക്ക് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമായി. തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക അടക്കം സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുമായി നൂറുകണക്കിനു വാഹനങ്ങളാണ് പന്തളത്തെത്തുന്നത്.
നിലവിലുള്ള പാർക്കിങ് അപര്യാപ്തമാണ്. വലിയ വാഹനങ്ങൾക്കാണ് ഇടമില്ലാത്തത്.
എംസി റോഡരികിലും കുടുംബശ്രീ പ്രീമിയം കഫേ പ്രവർത്തിക്കുന്ന ഡിടിപിസി കെട്ടിട പരിസരങ്ങളിലുമാണ് നിലവിൽ പാർക്കിങ്.
ഈ സാഹചര്യം മുൻപിൽ കണ്ടാണ് പന്തളം കൊട്ടാരം കൈപ്പുഴയിലെ സ്വകാര്യ മൈതാനം സജ്ജമാക്കിയത്.
നൂറ്റൻപതോളം വലിയ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനിടമുണ്ടായിരുന്നു. ഡപ്യൂട്ടി സ്പീക്കർ, കലക്ടർ അടക്കം പങ്കെടുത്ത അവലോകനയോഗത്തിൽ ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നായിരുന്നു ഉറപ്പ്.
വെളിച്ചം, ശുചിമുറി, ശുചീകരണം തുടങ്ങിയവയാണ് വേണ്ടത്. പഞ്ചായത്തോ സർക്കാർ തലത്തിലോ തുടർ നടപടിയുണ്ടാകുന്നില്ല.
അതേസമയം, ആർഡിഒയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സ്ഥലം പരിശോധിച്ചു കലക്ടർക്ക് റിപ്പോർട്ട് നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

