ബെംഗളൂരു ∙ പോളണ്ടിൽ നടന്ന 32–ാമത് വേൾഡ് ഷോട്ടോകാൻ കരാട്ടെ ചാംപ്യൻഷിപ്, 17–ാമത് വേൾഡ് ഷോട്ടോകാൻ കരാട്ടെ കപ്പ് എന്നിവയിൽ മലയാളി വിദ്യാർഥിനി ചാർവി സിംസണ്‍ മികച്ച നേട്ടം. കാദ, കുമൈറ്റ്, കിഹോൻ ഇപ്പോൺ കുമൈറ്റ് വിഭാഗങ്ങളിലായി 3 വെള്ളി മെഡലുകളാണു ചാർവി കരസ്ഥമാക്കിയത്.
7–9 പ്രായ വിഭാഗത്തിലാണു മത്സരിച്ചത്. തിരുവല്ല നിരണം സ്വദേശി സിംസൺ അലക്സാണ്ടർ, ചിത്ര ദമ്പതികളുടെ മകളായ ചാർവി മല്ലേശ്വരം ക്ലൂണി കോൺവന്റ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
54 രാജ്യങ്ങളിൽ നിന്ന് 900 അത്ലീറ്റുകൾ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യ 3 സ്വർണവും 8 വെള്ളിയും 4 വെങ്കലവും നേടി.
ജപ്പാൻ ഷോട്ടോകാൻ കരാട്ടെ ദൊ ഇന്ത്യ ഫെഡറേഷൻ വഴിയാണു ചാർവി മത്സരിച്ചത്. ഫെഡറേഷൻ ഡയറക്ടറും ചീഫ് ഇൻസ്ട്രക്ടറുമായ മഹാലക്ഷ്മി വരുൺ, പരിശീലക കസ്തൂരി രാജേന്ദ്രൻ എന്നിവരുടെ കീഴിലായിരുന്നു പരിശീലനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

