തണ്ണിത്തോട് ∙ വരുമാനത്തിളക്കത്തിൽ അടവി ഇക്കോ ടൂറിസം കേന്ദ്രം. ബുധനാഴ്ച മഹാനവമി ദിനത്തിൽ കുട്ടവഞ്ചി സവാരിയിൽ നിന്ന് റെക്കോർഡ് വരുമാനമാണ് ലഭിച്ചത്.
303 സവാരികളിൽ നിന്നായി 1,81,800 രൂപയുടെ ടിക്കറ്റ് വരുമാനമുണ്ടായി. വ്യാഴാഴ്ച വിജയദശമി ദിനത്തിൽ 205 സവാരികളിൽ നിന്ന് 1,23,000 രൂപയുടെ ടിക്കറ്റ് വരുമാനം ലഭിച്ചു. ചൊവ്വാഴ്ച ദുർഗാഷ്ടമി ദിവസം 143 സവാരികളിൽ നിന്ന് 85,800 രൂപ വരുമാനമുണ്ടായി.
കഴിഞ്ഞ ദിവസങ്ങളിലും മികച്ച വരുമാനം ലഭിച്ചു.
വനംവകുപ്പിന്റെ കോന്നി ഡിവിഷൻ വന വികാസ ഏജൻസിയുടെ കീഴിലുള്ള അടവി ഇക്കോ ടൂറിസം പദ്ധതിയുടെ കല്ലാറ്റിലെ കുട്ടവഞ്ചി സവാരിക്ക് തിരക്കേറുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ സഞ്ചാരികളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. കല്ലാറിന്റെ കാനന കാഴ്ചകളിൽ കുട്ടവഞ്ചി സവാരി നടത്താൻ വിദേശ സഞ്ചാരികളും എത്തുന്നുണ്ട്.
കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നായി ബജറ്റ് ടൂറിസം സെല്ലിന്റെ ഉല്ലാസ യാത്ര ബസുകളും മിക്ക ദിവസങ്ങളിലും അടവി വഴി ഗവിയിലേക്ക് പോകുന്നുണ്ട്.
ദിവസവും രാവിലെ 8.30 മുതൽ 5.30 വരെയാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ പ്രവർത്തനം. പരമാവധി 4 പേരും ഒരു കുട്ടിയും ഉൾപ്പെടെ ഒരു കുട്ടവഞ്ചിയിൽ യാത്ര ചെയ്യുന്നതിന് 600 രൂപയാണ് ടിക്കറ്റ് നിരക്ക്.
കല്ലാറ്റിലെ മുണ്ടോംമൂഴി കടവിൽ നിന്ന് സവാരി ആരംഭിച്ച് അര മണിക്കൂർ സവാരി നടത്തി അതേ കടവിൽ തിരികെയെത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]