പള്ളാത്തുരുത്തി പാലം നവീകരണം എസി റോഡിൽ നാളെ രാത്രി ഗതാഗത നിരോധനം:
മങ്കൊമ്പ് ∙ ആലപ്പുഴ–ചങ്ങനാശേരി (എസി) റോഡിലെ പള്ളാത്തുരുത്തി പാലം നവീകരണത്തിന്റെ ഭാഗമായി പാലം വഴിയുള്ള ഗതാഗതം നാളെ രാത്രി 9 മുതൽ 7നു പുലർച്ചെ 5 വരെ പൂർണമായി നിരോധിച്ചു. ചങ്ങനാശേരിയിൽ നിന്നു വരുന്ന വാഹനങ്ങൾ പൂപ്പള്ളി–ചമ്പക്കുളം–എസ്എൻ കവല വഴി ആലപ്പുഴയ്ക്കും ആലപ്പുഴയിൽ നിന്നു വരുന്ന വാഹനങ്ങൾ എസ്എൻ കവല–ചമ്പക്കുളം–പൂപ്പള്ളി വഴിയോ അമ്പലപ്പുഴ– തിരുവല്ല റോഡ് വഴിയോ തിരിഞ്ഞുപോകണം.
വയർമാൻ; പരിശീലനം
പത്തനംതിട്ട ∙ 2024 ലെ വയർമാൻ പരീക്ഷ വിജയിച്ചവർക്ക് വയർമാൻ പെർമിറ്റ് ലഭിക്കുന്നതിന് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് 15 ന് 10ന് പത്തനംതിട്ട
അഴൂർ സർക്കാർ അതിഥി മന്ദിരത്തിൽ പരിശീലനം നടത്തും. 0468 2223123.
[email protected]
അഭിമുഖം മാറ്റി
പത്തനംതിട്ട ∙ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസിൽ 7ന് നടത്താനിരുന്ന പാർട്ട് ടൈം സ്വീപ്പർ തസ്തികയിലെ നിയമനത്തിനായുള്ള അഭിമുഖം സാങ്കേതിക കാരണത്താൽ മാറ്റിവച്ചു.
പുതുക്കിയ തീയതി ഉദ്യോഗാർഥികളെ കത്ത് മുഖേന പിന്നീട് അറിയിക്കും. 0468 2324337.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; റജിസ്ട്രേഷൻ ക്യാംപ്
പത്തനംതിട്ട
∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്തിട്ടില്ലാത്ത ജില്ലയിലെ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി എംപ്ലോയ്മെന്റ് വകുപ്പിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും നേതൃത്വത്തിൽ ക്യാംപ് റജിസ്ട്രേഷൻ സംഘടിപ്പിക്കും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 10ന് 10ന് ആണ് ക്യാംപ്. ബന്ധപ്പെട്ട
രേഖകളുടെ അസ്സൽ സർട്ടിഫിക്കറ്റ്, ഡിസബിലിറ്റി സർട്ടിഫിക്കറ്റ് (യുഡിഐഡി കാർഡ്), ഇലക്ഷൻ ഐഡി എന്നിവയുമായി എത്തണം. 0468 2222745.
ക്വിസ്, ടാലന്റ് സർച് മത്സരം
തിരുവല്ല ∙ റവന്യു ജില്ലാതല ഗണിത ശാസ്ത്ര ക്വിസ്, ടാലന്റ് സർച് മത്സരങ്ങൾ 7 ന് എസ്സിഎസ് എച്ച്എസ്എസിൽ നടക്കും.
ടാലന്റ് സർച് പരീക്ഷ 10 മുതൽ 12 വരെയും എച്ച്എസ് വിഭാഗം ക്വിസ് 1.30 മുതൽ 2.30 വരെയും എച്ച്എസ്എസ് 3 മുതൽ 4 വരെയും നടക്കും.
സ്പോട് അഡ്മിഷൻ 7ന്
അടൂർ ∙ മൗണ്ട് സീയോൻ മെഡിക്കൽ കോളജ് മാനേജ്മെന്റിന് കീഴിലുള്ള മൗണ്ട് സീയോൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് സയൻസിൽ യുജിസി അംഗീകാരമുള്ള പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ ഒഴിവ് വന്ന സീറ്റുകളിലേക്ക് ഉള്ള സ്പോട് അഡ്മിഷൻ 7ന് നടത്തും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സഹായം ഉണ്ടായിരിക്കും.
കാർഡിയാക് കെയർ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ഓപ്പറേഷൻ തിയറ്റർ ടെക്നോളജി, മെഡിക്കൽ ലാബ് ടെക്നോളജി, റേഡിയോളജി ആൻഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി, ഹോസ്പിറ്റൽ മാനേജ്മെന്റ് എന്നീ കോഴ്സുകളിലാണ് സീറ്റുകൾ ഒഴിവുള്ളത്. അസ്സൽ സർട്ടിഫിക്കറ്റും അഡ്മിഷൻ ഫീസുമായി മെഡിക്കൽ കോളജ് ക്യാംപസിൽ എത്തണം.
യോഗ്യത: പ്ലസ് ടു ജയം. 9188169051, 8943701546
ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ചെന്നീർക്കര ∙ ഗവ.ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്) തസ്തികയിലെ ഒഴിവിലേക്ക് എൽസി/ എഐ വിഭാഗത്തിൽ നിന്നു ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തും.
എൽസി/എഐ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും.
അഭിമുഖത്തിന് 10ന് 10ന് ഐടിഐ പ്രിൻസിപ്പൽ മുൻപാകെ അസ്സൽ സർട്ടിഫിക്കറ്റും (എൽസി/എഐ വിഭാഗത്തിലുള്ളവർ) റവന്യു അധികാരികൾ നൽകുന്ന മേൽത്തട്ടിൽപെടുന്നില്ലെന്ന സർട്ടിഫിക്കറ്റും ആധാർ കാർഡും അവയുടെ പകർപ്പുമായി ഹാജരാകണം. യോഗ്യത സർട്ടിഫിക്കറ്റിലെ പേരും ജനനത്തീയതിയും ആധാർ കാർഡിലെയാകണം.
0468 2258710.
പ്രവേശനം തുടങ്ങി
ചെന്നീർക്കര ∙ ഗവ. ഐടിഐയിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ് ആൻഡ് എയർലൈൻ കാബിൻ ക്രൂ (ഒരു വർഷം) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
യോഗ്യത: പ്ലസ്ടു/ബിരുദം. 7306119753
വൈദ്യുതി മുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ ഗ്യാസ്, കടുവാക്കുഴി, ആനക്കുഴി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]