പത്തനംതിട്ട ∙ ശബരിമല സന്നിധാനത്ത് തിരുവോണ ദിനത്തിൽ നടന്ന ഓണ സദ്യയിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കാളികളായി.
രാവിലെ 11.30 മുതലാണ് സദ്യ ആരംഭിച്ചത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്നു നിലവിളക്ക് കൊളുത്തിയതോടെയാണ് ഓണസദ്യയ്ക്ക് തുടക്കമായത്.
തുടർന്ന് നിലവിളക്കിന് മുന്നിൽ വിഭവങ്ങൾ വിളമ്പി. തുടർന്നാണ് ഭക്തജനങ്ങൾക്കായുള്ള സദ്യ ആരംഭിച്ചത്.
അയ്യായിരത്തിലേറെ ഭക്തർ സദ്യയിൽ പങ്കെടുത്തു. ദേവസ്വം ജീവനക്കാരുടെ വകയാണ് തിരുവോണ നാളിലെ ഓണസദ്യ.
സന്നിധാനത്ത് ഡ്യൂട്ടി നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വകയായി അവിട്ടം നാളിലും ഓണ സദ്യയുണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]