റാന്നി ∙ പൈപ്പ് പൊട്ടി തകർന്ന ഭാഗം അപകടക്കെണിയായി. ജിഎസ്ടി ഇട്ട് ഉറപ്പിച്ച കുഴിയിലൂടെ വാഹനങ്ങളോടുന്നതു തടഞ്ഞു.
പുനലൂർ– മൂവാറ്റുപുഴ പാതയിൽ കുത്തുകല്ലുങ്കൽപടിക്കും മന്ദിരം ജംക്ഷനും മധ്യേ തകർന്ന ഭാഗമാണു റിബൺ കെട്ടി അടച്ചത്. ബുധനാഴ്ച സന്ധ്യ വരെ വാഹന ഗതാഗതത്തിനായി ഇവിടം തുറന്നിട്ടിരുന്നു. തുടരെ വാഹനങ്ങൾ കയറിയിറങ്ങി പാറമക്ക് ഇരുത്തിയതോടെ ഇവിടെ കെണി രൂപപ്പെട്ടു.
ഇതറിയാതെ എത്തുന്ന വാഹനങ്ങൾ കുഴിയിൽ ചാടി തെറിക്കുന്ന സ്ഥിതി നേരിട്ടു. പലരും തലനാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്നു രക്ഷപ്പെട്ടത്.
ഇതോടെയാണ് 4 സ്തൂപികകൾ നാട്ടി റിബൺ കെട്ടി കുഴിയുടെ ഇരുവശവും അടച്ചത്.
ഇപ്പോൾ ഒരു വശത്തു കൂടിയാണു വാഹനങ്ങൾ കടന്നു പോകുന്നത്. ഇതു ചെറിയ ഗതാഗത കുരുക്കിനിടയാക്കുന്നുണ്ട്. കോന്നി–പ്ലാച്ചേരി പാത നവീകരിച്ചപ്പോൾ വളവുകൾ ഒഴിവാക്കാൻ കുത്തുകല്ലുങ്കൽപടി–മന്ദിരം വരെ മൂന്നിടത്തു പുതിയ പാത നിർമിച്ചിരുന്നു.
ഇരുവശവും കെട്ടി ബലപ്പെടുത്തിയ ശേഷം മണ്ണിട്ട് നികത്തി. അതിനു മുകളിൽ പാറക്കഷണങ്ങളും മക്കുമിട്ട് ഉറപ്പിക്കുകയായിരുന്നു.
ഇതിനു മുകളിലാണു ബിഎം ബിസി ടാറിങ് നടത്തിയത്. അതാണു പൈപ്പ് പൊട്ടിയപ്പോൾ തകർന്നത്. ഒരടിയോളം താഴ്ചയിൽ കുഴിയെടുത്തിട്ടാണു പാറപൊടിയും മെറ്റലും ചേർന്ന മിശ്രിതമിട്ട് ഉറപ്പിച്ചത്.
വൈബ്രേറ്റർ റോളർ ഉപയോഗിച്ച് ഇതു ബലപ്പെടുത്തിയിരുന്നെങ്കിലും വാഹനങ്ങൾ കയറിയിറങ്ങിയപ്പോൾ ഇതു മണ്ണിൽ ഇരുത്തുകയായിരുന്നു. ഇതാണ് അപകടാവസ്ഥ സൃഷ്ടിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]