റാന്നി പെരുനാട് ∙ തെങ്ങിൽ തളർന്നിരുന്ന യുവാവിന് രക്ഷകരായി അഗ്നി രക്ഷാസേന. വയറൻമരുതി പുത്തൻവീട്ടിൽ അബിക്കാണ് (19) റാന്നി അഗ്നി രക്ഷാസേന രക്ഷകരായത്. വയറൻമരുതി അമ്പലം സ്ഥലത്തെ 35 അടി ഉയരമുള്ള തെങ്ങിൽ കയറിയതാണ് അബി.
താഴേക്കിറങ്ങാൻ കഴിയാതെ മുകളിൽ കുടുങ്ങിപ്പോയി. തളർന്നിരിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ സേനാംഗങ്ങൾ കോവണിയിലൂടെ തെങ്ങിന്റെ മുകളിൽ കയറി.
തുടർന്നു ഗോവണി സ്ഥാപിച്ച്, അതിലൂടെ സുരക്ഷിതമായി താഴെ ഇറക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സജീവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]