
ആരോഗ്യ രംഗത്തെ തകർച്ചയ്ക്കു കാരണം മന്ത്രി വീണാ ജോർജിന്റെ പിടിപ്പുകേട്: എ.സുരേഷ് കുമാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നാരങ്ങാനം∙ കേരളത്തിലെ ആരോഗ്യ രംഗത്തെ തകർച്ചയുടെ കാരണം മന്ത്രി വീണാ ജോർജിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ പറഞ്ഞു. ആരോഗ്യ മേഖലയിലെ തകർച്ചക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യമേഖല ഇത്രയധികം തകർന്നിട്ടും പരിഹാരം കാണാനോ ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനോ മന്ത്രി തയാറാകാത്തത് പ്രതിഷേധാർഹമാണ്.
ആരോഗ്യമന്ത്രി അടിയന്തരമായി രാജിവെയ്ക്കാത്ത അല്ലാത്തപക്ഷം അവരെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എം.ആർ. രമേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.ജാസിംകുട്ടി ,വി.പി.മനോജ് കുമാർ, ശ്രീകാന്ത് ,ഫിലിപ്പ് അഞ്ചാനി, അന്നമ്മ ഫിലിപ്പ്,
ബിജു മലയിൽ, മനോജ് മാടപ്പള്ളിൽ, ജെസ്സി മാത്യു എന്നിവർ പ്രസംഗിച്ചു