ശബരിമല ∙ ആദ്യമായി ശബരിമലയിൽ നടപ്പാക്കിയ കേരളീയ സദ്യയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നതായി ദേവസ്വം ബോർഡ്. ഒന്നിടവിട്ട
ദിവസങ്ങളിൽ നൽകുന്ന സദ്യ 7 ദിവസം പൂർത്തിയാക്കിയപ്പോൾ 27,900 പേർ കഴിച്ചു. ഭക്തരിൽനിന്ന് അഭിപ്രായം ശേഖരിച്ച് മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബോർഡ് അറിയിച്ചു.
അതേസമയം, ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യയും പുലാവും മാറിമാറി നൽകുന്നത് തുടരും.
അന്നദാനമായി കേരളീയ സദ്യ ഡിസംബർ 21 മുതലാണ് നൽകിത്തുടങ്ങിയത്.
ആദ്യ ദിവസം 4,930 പേർ സദ്യ കഴിച്ചു. പൊന്നി അരിയുടെ ചോറ്, പരിപ്പ്, പപ്പടം, അവിയൽ, തോരൻ, സാമ്പാർ, രസം, പായസം എന്നിവ അടങ്ങിയ സദ്യ പ്ലേറ്റിലാണു നൽകുക.
മറ്റു സംസ്ഥാനങ്ങളിലെ ഭക്തരുടെ ഇഷ്ടം കണക്കാക്കിയാണ് പൊന്നി അരി ചോറാക്കിയത്. മറ്റ് ദിവസങ്ങളിൽ പുലാവ്, ദാൽ, അച്ചാർ എന്നിവയാണ് നൽകുന്നത്.
മൂന്ന് നേരമാണ് ദേവസ്വം വക അന്നദാനം.
രാവിലെ ആറുമുതൽ 11 വരെ ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, തിളപ്പിച്ചാറിയ വെള്ളം. വൈകിട്ട് 6.45 മുതൽ നടയടയ്ക്കും വരെ കഞ്ഞിയും പുഴുക്കുമുണ്ട്. മണ്ഡലകാലത്ത് നട
തുറന്നത് മുതൽ സന്നിധാനത്തുനിന്ന് അന്നദാനം കഴിച്ചവരുടെ എണ്ണം പത്തുലക്ഷത്തോട് അടുക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

