റാന്നി ∙ വീടിന്റെ വെളിച്ചമായിരുന്നു അന്നാമ്മ. ഭർത്താവും രണ്ടു മക്കളും അന്ധരായ കുടുംബത്തിന്റെ കണ്ണുകൾ വർഷങ്ങളോളം അന്നാമ്മയായിരുന്നു.
പുല്ലൂപ്രം ആലപ്പാട്ട് പുന്നൂസ് സ്കറിയയുടെ (കുഞ്ഞുമോൻ) ഭാര്യയാണ് അന്നാമ്മ പുന്നൂസ് (72). കുഞ്ഞുമോനും മക്കളായ ജോമോളും ജോമോനും കൊച്ചുമകൾ അൻഷ്യലും അന്ധരാണ്.
മരുമകൻ ജോണിക്കുട്ടിയെത്തും വരെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും അന്നാമ്മയാണു കൈകാര്യം ചെയ്തിരുന്നത്. ജിഷ്യലാണു മറ്റൊരു കൊച്ചുമകൻ.
പത്തു പശുക്കളെ വളർത്തിയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. പുലർച്ചെ 4 മുതൽ ജോലികൾ തുടങ്ങും.
അതിജീവനത്തിന്റെ പോരാട്ടത്തിൽ കുടുംബത്തിലെ എല്ലാവരും പങ്കാളികളായിരുന്നു.
പശുക്കൾക്കു കാലിത്തീറ്റയും വെള്ളവും നൽകാനുള്ള തയാറെടുപ്പ് കുഞ്ഞുമോനും ജോമോനും ചേർന്നു നടത്തും. പിന്നാലെ കൂട്ടിൽ കിടക്കുന്ന ചാണകം ജോമോൻ വാരും.
ലക്ഷ്യം തെറ്റാതെ ചാണകക്കുഴിയിൽ എത്തിക്കുന്നതും ജോമോൻ തന്നെ. അന്ധരെങ്കിലും ദൂരത്തിന്റെ കണക്കുകൾ ഇവർ മനഃപാഠമാക്കിയിരുന്നു.
പിന്നീട് പശുക്കളെ കറക്കാനുള്ള തയാറെടുപ്പാണ്.
കറവയ്ക്കു ശേഷം അന്നാമ്മ പാലുമായി നീങ്ങും. 51 വീടുകളിലായി 40 ലീറ്ററോളം പാലാണു വിതരണം ചെയ്തിരുന്നത്.
36 വർഷമായി കുടുംബം ജീവിക്കുന്നതു പാൽ വിറ്റാണ്. ക്ഷീര കർഷക കുടുംബത്തെ മന്ത്രി ചിഞ്ചുറാണി നേരിട്ടു വീട്ടിലെത്തി ആദരിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

