കല്ലേലിത്തോട്ടം ∙ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കൊച്ചുവയക്കര സുനിൽ ഭവനം സുധ ബായിയുടെ പുരയിടത്തിലാണ് കാട്ടാനക്കൂട്ടം കൃഷികൾ നശിപ്പിച്ചത്.
കഴിഞ്ഞ രാത്രിയിലാണ് സംഭവം. രാവിലെയാണ് വീട്ടുകാർ വിവരം അറിയുന്നത്.
കുലച്ച വാഴകളും റബർ തൈകളും നശിപ്പിച്ചിട്ടുണ്ട്. കല്ലേലി, കല്ലേലിത്തോട്ടം, വയക്കര മേഖലയിലെല്ലാം കാട്ടാനകളുടെ ശല്യം രൂക്ഷമാണ്.
കൃഷി നശിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങൾ നടന്നിട്ടും വനംവകുപ്പ് ശാശ്വത പരിഹാരം കാണാത്തത് കർഷകരെ ദുരിതത്തിലാക്കുന്ന സാഹചര്യമാണുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

