തിരുവല്ല ∙ ശുചിമുറി മാലിന്യം പൊട്ടിയൊഴുകുന്നതിന് സ്വയം പരിഹാരം കാണാൻ കഴിയാതെ കെടിഡിഎഫ്സി കെഎസ്ആർടിസിയിലും മാലിന്യം ഒഴുക്കുന്നു. കെഎസ്ആർടിസി ടെർമിനലിലെ പൊതു ശൗചാലയം ദിവസങ്ങളായി പൊട്ടിയൊഴുകുകയാണ്.
ബസുകൾ പുറത്തേക്കു പോകുന്ന ഭാഗത്താണിത്. 3 മാസം മുൻപ് ഈ ഭാഗം പൂട്ടുകട്ട
ഇളക്കി 5 ലക്ഷം രൂപ ചെലവിൽ വീണ്ടും ഇടുകയും ശൗചാലയ കുഴലുകളും ആൾനൂഴികളും വൃത്തിയാക്കിയിരുന്നു. എന്നിട്ടും ശരിയാകാതെ വന്നതോടെയാണ് ഇപ്പോൾ വീണ്ടും ആൾനൂഴി വഴി മലിനജലം വഴിയിലേക്ക് ഒഴുകുന്നത്.
ടെർമിനലിന്റെ പുറകുഭാഗത്താണ് കെഎസ്ആർടിസി ഓഫിസ്.
4 നിലയുള്ള കെട്ടിടത്തിന്റെ പുറകുഭാഗം മുഴുവനും ശൗചാലയ മാലിന്യം ഒഴുകുകയാണ്. ദിവസം 150 ലേറെ ജീവനക്കാർ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന കെട്ടിടത്തിലെ ശൗചാലയ മാലിന്യമാണ് കെട്ടിടത്തിന്റെ പുറകുവശത്ത് കെട്ടികിടക്കുന്നത്.
ടെർമിനലിൽ ശുചിമുറി മാലിന്യ ടാങ്ക് ഒരെണ്ണം മാത്രമാണുള്ളത്. പടിഞ്ഞാറുഭാഗത്ത് ബസുകൾ പുറത്തേക്ക് പോകുന്ന വഴിയുടെ അടിയിലാണിത്.
ടെർമിനലിലും ഓഫിസ് സമുച്ചയത്തിൽ നിന്നുള്ള മാലിന്യം ഇതിലാണ് എത്തുന്നത്.
ടെർമിനലിൽ നിന്നുള്ള പൈപ്പ് ടാങ്കിന്റെ മുകൾ ഭാഗത്താണ് സ്ഥാപിച്ചിരിക്കുന്നതെന്നും എന്നാൽ ഓഫിസ് സമുച്ചയത്തിൽ നിന്നുള്ള പൈപ്പ് ടാങ്കിന്റെ അടിഭാഗത്തുമാണ് കൊടുത്തിരിക്കുന്നതെന്നും ജീവനക്കാർ പറഞ്ഞു. ഇതോടെ ടാങ്ക് നിറയുമ്പോൾ ഓഫിസ് സമുച്ചയത്തിലെ പൈപ്പിലൂടെ മാലിന്യം പുറത്തേക്ക് തള്ളും.
ഇതാണ് കെട്ടിടത്തിന്റെ പുറകുവശത്ത് പൊട്ടിയൊഴുകാൻ കാരണം.
ഒരു മാസം മുൻപ് ഓഫിസിന്റെ പുറകുവശം മാലിന്യം നീക്കി ശുചീകരിച്ചെങ്കിലും ഒരാഴ്ചയായി വീണ്ടും നിറഞ്ഞൊഴുകുകയാണ്. ഇതോടെ ചീഫ് ഓഫിസിൽ നിന്ന് അനുമതി വാങ്ങി സ്വന്തമായി ശുചിമുറി മാലിന്യ ടാങ്ക് നിർമിക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.
ഇതിന് അനുമതി ലഭിക്കുകയും ചെയ്തു.
പൊതുജനത്തിന് ഉപയോഗിക്കാൻ കഴിയുന്ന ശൗചാലയങ്ങൾ ഒന്നും പോലും ഇല്ലാത്ത നഗരത്തിൽ എല്ലാവരും ഉപയോഗിക്കുന്നത് കെഎസ്ആർടിസി ടെർമിനലിലെ ശൗചാലയമാണ്. ഇതു പുനരുദ്ധരിക്കുന്നതിനു കെടിഡിഎഫ്സി 6 ലക്ഷം രൂപയുടെ കരാർ നൽകിയിരിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]