പരിശീലനം നൽകുന്നു
തിരുവല്ല ∙ മഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇറച്ചിക്കോഴി വളർത്തൽ 17, 18നും എരുമ വളർത്തലിൽ 24, 25നും പരിശീലനം നൽകുന്നു. രാവിലെ 10 മുതൽ 5വരെയാണ് പരിശീലനം 0469– 2965535.
പ്രീ മെട്രിക് സ്കോളർഷിപ്
പത്തനംതിട്ട
∙ പട്ടികജാതി വികസന വകുപ്പിന്റെ സെൻട്രൽ പ്രീ മെട്രിക് സ്കോളർഷിപ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. അനാരോഗ്യ ചുറ്റുപാടിൽ തൊഴിലെടുക്കുന്നവരുടെ മക്കൾക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ച നിബന്ധനകളുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ് ലഭിക്കും.
സ്ഥാപന മേധാവി മുൻപാകെ അപേക്ഷ സമർപ്പിക്കണം. 0468 2322712.
കംപ്യൂട്ടർ പ്രോഗ്രാമർ
കല്ലൂപ്പാറ∙ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ പ്രോഗ്രാമറുടെ ഒഴിവിലേക്കുള്ള പരീക്ഷയും അഭിമുഖവും 8ന് 10ന് നടത്തും.
8547005034. https://cek.ac.in
അഭിമുഖം 8ന്
പത്തനംതിട്ട
∙ മൃഗസംരക്ഷണവകുപ്പ് ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ ജില്ലാ വെറ്ററിനറി കേന്ദ്രം മുഖേന നടപ്പാക്കുന്ന മൊബൈൽ സർജറി യൂണിറ്റ് പ്രവർത്തന സജ്ജമാക്കുന്നതിനായി എംഎസ്യു പിജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കും. ജില്ലാ വെറ്ററിനറി കോംപ്ലെക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ 8ന് 11ന് അഭിമുഖം നടത്തും.
യോഗ്യത: ബിവിഎസ്സി ആൻഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷൻ, വെറ്ററിനറി സർജറിയിൽ ബിരുദാനന്തര ബിരുദം. 0468 2322762
ആറന്മുള വള്ളംകളി; 9ന് അവധി
പത്തനംതിട്ട
∙ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് ജില്ലയിലെ സർക്കാർ ഓഫിസുകൾക്കും അങ്കണവാടി, പ്രഫഷനൽ കോളജ് ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 9ന് അവധി ആയിരിക്കുമെന്ന് കലക്ടർ എസ്.പ്രേംകൃഷ്ണൻ അറിയിച്ചു. മുൻ നിശ്ചയിച്ച പൊതുപരീക്ഷയ്ക്കും സർവകലാശാല പരീക്ഷയ്ക്കും അവധി ബാധകമല്ല.
ജില്ലാ ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്
തിരുവല്ല ∙ ടേബിൾ ടെന്നിസ് അസോസിയേഷൻ ഓഫ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ജില്ലാ ടേബിൾ ടെന്നിസ് ചാംപ്യൻഷിപ് ഒക്ടോബർ 2ന് 9 മുതൽ തിരുവല്ല വൈഎംസിഎയിൽ നടത്തും.
9, 11, 13, 15, 17, 19 വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പുരുഷ വനിതാ വിഭാഗങ്ങൾക്കും 40 വയസ്സിന് മുകളിലുള്ളവർക്കും മത്സരം ഉണ്ട്. അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബ്ബുകളിൽ പേര് റജിസ്റ്റർ ചെയ്തവർ ആയിരിക്കണം.
20 ന് മുൻപായി പേരുകൾ നൽകണം. 9447137429.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]